Advertisment

മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടുക്കിയിൽ; കാലി ഖജനാവിന് ഭിക്ഷചട്ടി നൽകി പ്രതിഷേധം

New Update
G

ഇടുക്കി: ഖജനാവ് കാലിയാക്കി മുഖ്യമന്ത്രിയും ധനമന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രിയും ഉൾപ്പെട്ട മന്ത്രിസഭ, ആർഭാടവിനോദ യാത്രയായി ജില്ലാ ആസ്ഥാനത്ത് എത്തിയതിൽ പ്രതിഷേധിച്ച് മൂലമറ്റത്ത് ജില്ലാ ട്രെഷറിക്ക് ഭിക്ഷചട്ടി സമർപ്പിച്ച് നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.

Advertisment

കേരള കർഷക യൂണിയൻ -കേരള കോൺഗ്രസ് പ്രവർത്തകരാണ് ഭിക്ഷാടനം നടത്തി ലഭിച്ചതുക ചട്ടിക്കൊപ്പം ജില്ലാ ട്രെഷറി ഉദ്യോഗസ്ഥക്ക് നൽകിയത് വേറിട്ട സമരമുറയായിമാറി.

റബ്ബർ ഉൾപ്പെടെ കാർഷിക വിളകളുടെ വിലതകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം, ക്ഷേമ പെൻഷൻ കുടിശിക തുടങ്ങിയ വിഷയങ്ങളിലാണ് ഭിക്ഷടനാ സമരം നടത്തിയത്.

കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസകുട്ടി തുടിയം പ്ലാക്കൽ അദ്യക്ഷതവഹിച്ച ഭിക്ഷാടനസമരം കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ഉത്ഘടനo ചെയ്‌തു.

 പാർട്ടി അറക്കുളം മണ്ഡലം പ്രസിഡന്റ്‌ എ ഡി മാത്യു അഞ്ചാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. തോമസ് മുണ്ടക്കപ്പടവിൽ, കുര്യാച്ഛൻ കാക്കപയ്യാനി, ടി സി ചെറിയാൻ,റെനി മാണി, ജോബി തീക്കുഴിവേലിൽ, രഞ്ജിത്ത് മണപ്പുറത്ത്, ഗ്രാമപഞ്ചായത്തു മെമ്പർ കൊച്ചുറാണി ജോസ്, നാരായണൻ നായർ, ടോമി തുളുവനാനി, ഷിബി പനംന്താനം

ജിമ്മി അറക്കൽ, വർക്കി വടക്കേപറമ്പിൽ, ജിയോ ആരണോലി,ജിൽസ് മുണ്ടക്കൽ,ജോസ് പിണക്കാട്ട്, ബേബി മുണ്ടത്താനം, പുഷ്പാകരൻ മുതുപ്ലാക്കൽ, ബാബു ഈറ്റകുന്നേൽഎന്നിവർ പ്രസംഗിച്ചു.

Advertisment