Advertisment

അടിമാലിയിൽ പത്തുവയസ്സുകാരനെ പീഡിപ്പിച്ച 60 കാരന് ആറുവർഷം തടവ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
എടിഎം കാര്‍ഡ് മോഷണവും, സാമ്പത്തിക തട്ടിപ്പും ! കുവൈറ്റില്‍ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ

ഇടുക്കി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച 60 കാരന് ആറുവർഷം തടവ്. 25500 രൂപ പിഴയും പ്രതി അടയ്ക്കണം. അടിമാലി വാളറ സ്വദേശി ജോയി നടുവിലേപറമ്പിലാണ് പ്രതി.

ദേവികുളം പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ടിന്റേതാണ് വിധി. 2017 ഓഗസ്റ്റ് എട്ടിനാണ് സംഭവം നടന്നത്. അടിമാലി ട്രൈബൽ മേഖലയിലുള്ള പത്തു വയസ്സുകാരനെ അടിമാലി വാളറ സ്വദേശിയായ ജോയി നടുവിലേപറമ്പിൽ എന്ന വ്യക്തി ലൈംഗികമായി ഉപദ്രവിച്ചു എന്നതായിരുന്നു പരാതി.

സംഭവത്തിൽ അടിമാലി സിഐ പികെ സാബു ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡ്വക്കറ്റ് സ്മിജു കെ ദാസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കേസിൽ ദേവികുളം പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി സിറാജുദ്ദീൻ പിഎ ആണ് വിധി പറഞ്ഞത്.

Advertisment