Advertisment

അക്ഷയ കാറ്ററിംഗ് ട്രോഫി ജൂനിയർ ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പ് 26 ന്

New Update
istockphoto

തൊടുപുഴ: അക്ഷയ കാറ്ററിംഗ് ട്രോഫി ജില്ലാ ജൂനിയർ ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പ്  ഡിസംബർ 26 ന്  കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

Advertisment

ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ്. പി അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി തോമസ് ഉദ്ഘാടനം നിർവഹിക്കും.

 മുഖ്യ അതിഥിയായി വാർഡ് മെമ്പർ ഉഷ രാജശേഖരൻ പങ്കെടുക്കും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.

സെലക്ഷൻ ലഭിക്കുന്നവർക്ക് ഈ മാസം 29 ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാം.

 കൂടുതൽ വിവരങ്ങൾക്ക് +91 82815 29170 അൻവർ ഹുസൈൻ ജില്ലാ സെക്രട്ടറി ഹാൻഡ്ബോൾ അസോസിയേഷൻ

Advertisment