Advertisment

മോഷണത്തിന് തിരഞ്ഞെടുക്കുന്ന വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം കവർച്ച; പ്രതി പിടിയിൽ

തോട്ടം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതി മോഷണം നടത്തിയിരുന്നത്

New Update
2-17.jpg

ഇടുക്കി: മോഷണത്തിന് തിരഞ്ഞെടുക്കുന്ന വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം കവർച്ച നടത്തിയിരുന്ന കള്ളൻ പിടിയിൽ. കുമളി സ്വദേശി ജയകുമാർ(42) ആണ് പിടിയിലായത്. തോട്ടം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതി മോഷണം നടത്തിയിരുന്നത്.

Advertisment

കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ വ്യക്തിയുടെ തോട്ടം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു. ഇവിടെ നിന്ന് എയർ ഗൺ, സ്ലീപ്പിംഗ് ബാഗ് എന്നിവയും ഒപ്പം 2500 രൂപയും കവർന്നിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിലും ഇയാൾ മോഷണം നടത്തിയിരുന്നു. സമീപത്തെ ലയങ്ങളിൽ നിന്ന് രണ്ട് പവന്റെ സ്വർണവും 25,000 രൂപയും ഇയാൾ മോഷ്ടിച്ചു.

തുടർന്ന് കുമളി ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെയും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Advertisment