Advertisment

ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമം; വലവിരിച്ച് വനംവകുപ്പ്; ഒരാൾ പിടിയിൽ

New Update
21-5.jpg

ഇടുക്കി: ആനക്കൊമ്പ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ് തന്ത്രപൂർവ്വം പിടികൂടിയത്. അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. ഒമ്പത് കിലോ തൂക്കം വരുന്ന രണ്ട് കൂറ്റൻ ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടിച്ചെടുത്തത്.

കൊമ്പുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോ​ഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Advertisment