Advertisment

ഭാഷയും അതിര്‍ത്തിയും കടന്ന് ഇൻഫാം തമിഴ്നാട്ടിലേയ്ക്കും. തമിഴ്നാട് ഇൻഫാം ഘടകത്തില്‍ അംഗങ്ങളായത് മൂവായിരത്തോളം കര്‍ഷകര്‍

New Update
infam

തേനി:  കെസിബിസി കര്‍ഷക സംഘടനയായ ഇൻഫാം ഭാഷയും അതിര്‍ത്തിയും കടന്ന് തമിഴ്നാട്ടിലേയ്ക്കും. പ്രാഥമിക ഘട്ടത്തില്‍ തന്നെ മൂവായിരം കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച തമിഴ്നാട് ഘടകത്തിന്‍റെ ഉത്ഘാടനം കഴിഞ്ഞ ദിവസം  ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ നിര്‍വ്വഹിച്ചു. 

Advertisment

കേരളത്തിലെ ഏറ്റവും വലിയ കര്‍ഷക സംഘടനകളില്‍ ഒന്നായ  ഇൻഫാം ആദ്യമായാണ് സംസ്ഥാനത്തിന് പുറത്ത് ഇത്ര വിപുലമായ രീതിയില്‍ ഒരു യൂണിറ്റ് രൂപീകരിക്കുന്നത്. ഇൻഫാം കര്‍ഷക സംഘടനയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് ഘടകത്തിന് രൂപം നല്കിയത്. ക്ഷീര കര്‍ഷകര്‍ക്ക് 10 കിലോ വീതം കാലിത്തീറ്റയും സമ്മേളനത്തില്‍ സൌജന്യമായി വിതരണം ചെയ്തു.

ജാതി - മത - രാഷ്ട്രീയ - ഭാഷകൾക്കതീതമായി തേനി, മധുര, ദിണ്ടിഗൽ, തിരുനെൽവേലി ജില്ലകളില്‍ നിന്നുള്ള 3000 ത്തിലധികം കർഷക കുടുംബങ്ങളാണ്  ഇൻഫാം സംഘടനയിൽ ഒത്തുചേർന്നിരിക്കുന്നത്. 

infamതമിഴ്‌നാട്ടിലെ ഇന്‍ഫാം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കാഞ്ഞിരപ്പള്ളി മലനാട്ടില്‍ നിന്ന് പുറപ്പെട്ട കാലിത്തീറ്റ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ്‌

വരും നാളുകളില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കര്‍ഷകരെയും സംഘടനയില്‍ അംഗങ്ങളാക്കും. അടുത്ത ഘട്ടമായി ഇൻഫാം കര്‍ണാടക യൂണിറ്റുംകൂടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. മറ്റ് സംസ്ഥാനങ്ങളും പരിഗണനയിലാണ്. 

 കമ്പ്, ചോളം,  മെയ്സ്, പശു വളർത്തൽ, പുൽകൃഷി തുടങ്ങിയ കൃഷികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരാണ് തമിഴ്നാട്ടില്‍  ഇൻഫാമില്‍  അംഗങ്ങളായിരിക്കുന്നത്.

ഈ  കർഷകരിൽ നിന്ന് കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ വെള്ളച്ചോളം, മെയ്സ്, കമ്പ് എന്നിവയും വെളിച്ചെണ്ണ നിർമ്മാണത്തിന് ആവശ്യമായ തേങ്ങയും ന്യായവില നല്കി ഇൻഫാം സംഭരിക്കും. കൂടാതെ പച്ചക്കറി ഉത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും ഇൻഫാം കർഷകർക്കൊപ്പം പ്രവർത്തിക്കുമെന്ന് ചെയര്‍മാന്‍ ഫാ . തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. 

8infamതമിഴ്‌നാട്ടിലെ ഇന്‍ഫാം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കാഞ്ഞിരപ്പള്ളി മലനാട്ടില്‍ നിന്ന് പുറപ്പെട്ട കാലിത്തീറ്റ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ്‌

യോഗത്തിൽ ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, ദേശീയ ട്രഷറർ ജയ്സൺ ചെമ്പിളായിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് മാത്യു മാംപറമ്പിൽ, ജോയി തെങ്ങുംകുടി, തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  എസ് ഷണ്മുഖവേൽ മുരുകയ്യാ, പി സുരുളിവേൽ, മൈക്കിൾ സവാരി മുത്തു, വി എസ് ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

 ഇൻഫാം തമിഴ്നാട് സംസ്ഥാന സമിതി പ്രസിഡന്റ് ആർ.കെ. ദാമോദരൻ സ്വാഗതവും സെക്രട്ടറി എസ് അരുളാനന്ദം നന്ദിയും പറഞ്ഞു,

Advertisment