Advertisment

കെ.എസ്.ആർ.ടി.സി. ചോറ്റാനിക്കര ബസ് സർവ്വീസ് പുനരാരംഭിച്ചു

New Update
ksrt

തൊടുപുഴ : ദീർഘകാലമായി മുടങ്ങിക്കിടന്ന തൊടുപുഴ - അരിക്കുഴ - പണ്ടപ്പിള്ളി -  ചോറ്റാനിക്കര കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ഇന്നാരംഭിച്ചു.

Advertisment

അരിക്കുഴ ജേസീസിന്റെ നേതൃത്വത്തിൽ അരിക്കുഴ ജേസിഭവന് സമീപം പ്രസിഡന്റ് ജെറിൻ കുര്യന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തിൽ സ്വീകരണം നൽകി. സ്റ്റേഷൻ മാസ്റ്റർ, ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ബൊക്കെ നൽകി അഭിനന്ദിച്ചു.

തൊടുപുഴ മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് രാജു തരണിയിൽ  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അനിൽ എം. എൻ., കെ.ആർ. സോമരാജൻ എന്നിവർ പ്രസംഗിച്ചു.

അരിക്കുഴ ജേസിസ് കെ.എസ്.ആർ.ടി.സി. അധികൃതർക്ക് നൽകിയ നിവേദനം പരിഗണിച്ച് ആരംഭിച്ച ഈ സർവ്വീസ് ധാരാളം യാത്രക്കാർക്ക് പ്രയോജനകരമായതിൽ കെ.എസ്.ആർ.ടി.സി.യെ ചടങ്ങിൽ അഭിനന്ദിച്ചു.

ചടങ്ങിന് എം.കെ. പ്രീതിമാൻ, ശ്രീഹരി ജി., ബിജു ആലപ്പാട്ട്, ഗിരീഷ് കുമാർ ബി., സനുഷ് കെ. ആർ., ഷിജോ ജോയി എന്നിവർ നേതൃത്വം നൽകി.

Advertisment