Advertisment

'ഓര്‍മ്മയില്‍ 65 വര്‍ഷം'-പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം ഹൃദയ സ്പര്‍ശിയായി

New Update
moolamattam

മൂലമറ്റം:  മൂലമറ്റം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ 'ഓര്‍മ്മയില്‍ 65 വര്‍ഷം'  പൂര്‍വ്വ വിദ്യാര്‍ത്ഥി  സംഗമത്തിന്റെ ഉത്ഘാടനം സാഹിത്യകാരനും, പ്രഭാഷകനും, 28 വര്‍ഷക്കാലം സ്‌ക്കൂളില്‍  അദ്ധ്യാപകനുമായിരുന്ന എസ്. ബാലകൃഷ്ണ പണിക്കര്‍ നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ ആരംഭിച്ച 1958 മുതല്‍  അദ്ധ്യാപകനായിരുന്ന വിക്രമ കൈമള്‍ അദ്ധ്യക്ഷനായിരുന്നു. പൂര്‍വ്വ അദ്ധ്യാപകന്‍ മുണ്ടമറ്റം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.  

Advertisment

സ്‌ക്കൂള്‍ തുടങ്ങുവാന്‍ കാരണക്കാരായ അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്  കെ. എം. വര്‍ക്കി കിഴക്കേക്കര,  അറക്കുളം  ഗോപി പുതിയകുന്നേല്‍ എന്നിവരുടെ ചിത്രങ്ങള്‍ എസ്. ബാലകൃഷ്ണ പണിക്കര്‍ , വിക്രമ കൈമള്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, അറക്കുളം പഞ്ചായത്തു പ്രസിഡന്റുമായ കെ.എസ്. വിനോദ് ഹാരാര്‍പ്പണം നടത്തി. പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന പൂര്‍വ്വ അദ്ധ്യാപിക പ്രഭാവതി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു.

6

തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഗുരുപൂജയായിരുന്നു. സരസ്വതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ വേദയില്‍  പൂര്‍വ്വ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഗുരുക്കന്‍മാരുടെ പാദങ്ങളില്‍  പുഷ്പമിട്ട് നമസ്‌ക്കരിച്ച ചടങ്ങ് വളരെ പവിത്രവും, പുതിയ തലമുറയെ ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നതുമായ ചടങ്ങായി മാറി.   

1961-ല്‍ തന്നെ പഠിപ്പിച്ച കൈമള്‍ സാറിനെ പുഷ്പമിട്ടു വണങ്ങിയ 77 വയസുകഴിഞ്ഞ റെവ.ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിലിനെ കൈമള്‍ സാര്‍ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നു . ഇരുവരുടെയും വികാര പ്രകടനങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയും കണ്ണു നനയിക്കുന്നതുമായിരുന്നു.

11moolamattam

തുടര്‍ന്ന് ഗിന്നസ് വേള്‍ഡ് അവാര്‍ഡു കരസ്ഥമാക്കിയ എം.ജി. വിജയനെ  ഷാള്‍ അണിച്ച് ആദരിച്ചു.  വിജയന്‍ സ്റ്റേജില്‍   വിസില്‍ മ്യൂസിക് അവതരിപ്പിച്ചത് ഏറെ രസകരവും, അതോടൊപ്പം അതിശയകരവുമായിരുന്നു.

റിട്ട: ലെഫ്:കേണല്‍മാരായ വനജ നായര്‍, വി.ജി . ജോര്‍ജ്ജ്, കേരള ഫെന്‍സിംഗ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എം.എസ്. പവനന്‍, ശോഭാ നായര്‍ എന്നിവരെ പൂര്‍വ്വാദ്ധ്യപകന്‍ മുണ്ടമറ്റം രാധാകൃഷ്ണന്‍ നായര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

പന്തലും, സ്റ്റേജും സ്‌പോണ്‍സര്‍ ചെയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥി എം.ഡി സെബാസ്റ്റ്യന്‍ നല്‍കിയ 60,000രൂപയുടെ ചെക്ക് വേദിയില്‍ വച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കണ്‍വീനര്‍ പ്രകാശ് ജോര്‍ജ്ജിനു കൈമാറി. എം.എസ്. പവനന്‍ സ്വാഗതവും, വി.ജി. ജോര്‍ജ്ജ് നന്ദിയും രേഖപ്പെടുത്തി.

Advertisment