Advertisment

ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; ഏലം കൃഷി നശിപ്പിച്ചു; മുറിവാലൻ കൊമ്പൻ ആണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് വനം വകുപ്പ്, ചക്കകൊമ്പൻ ആണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
padayappa Uuntitled.jpg

ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ജനവാസ മേഖലയിൽ കാട്ടാന പടയപ്പ കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നു.

Advertisment

ദേവികുളം എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് രാത്രിയിൽ പടയപ്പ എത്തിയത്. രാത്രിയും പകലും ആർ ആർ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായി. സിങ്ക്കണ്ടം സെൻറ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും കാട്ടാന നശിപ്പിച്ചു.

മുറിവാലൻ കൊമ്പൻ ആണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതേ സമയം ചക്കകൊമ്പൻ തന്നെയാണ് മേഖലയിൽ ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

 

Advertisment