Advertisment

‘ആക്രമിച്ചത് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ പിതാവാണ്, ഞങ്ങള്‍ പേടിച്ച് കഴിയുകയാണ്, സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മരിക്കേണ്ടി വരും’; പാല്‍രാജിന്റെ ഭാര്യ

New Update
palraj

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിലെ പ്രതി പാല്‍രാജിനെ ന്യായീകരിച്ച് കുടുംബം.

Advertisment

പെണ്‍കുട്ടിയുടെ പിതാവ് പാല്‍രാജിനെ ഇങ്ങോട്ട് കയറി ആക്രമിക്കുകയാണെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. ആക്രമണം കരുതിക്കൂട്ടിയായിരുന്നില്ലെന്നും സ്വയരക്ഷയ്ക്കാണ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു. 

പൊലീസ് പാല്‍രാജിനെതിരെ കള്ളക്കേസെടുക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സര്‍ക്കാര്‍ ഉത്തരം പരയണമെന്നാണ് കുടുംബം പറയുന്നത്. അര്‍ജുനെ കോടതി വെറുതെ വിട്ട അന്ന് മുതല്‍ ഞങ്ങള്‍ പേടിച്ചാണ് കഴിയുന്നത്. ഞങ്ങളെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നീതി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പാല്‍രാജിന്റെ ഭാര്യ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്.

Advertisment