Advertisment

പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് സമ്മിറ്റ് ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തികരിക്കും

New Update
idukku55

ഇടുക്കി: സംസ്ഥാനത്തിന്റെ പുതിയ കായികനയവും, കായികസമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുളള വേദിയായി 2024 ജനുവരി 11 മുതല്‍ 14 വരെ അന്താരാഷ്ട്ര കായിക ഉച്ചക്കോടി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുകയാണ്.ഇതിന് മുന്നോടിയായിട്ടുളള ജില്ലാതല സ്‌പോര്‍ട്‌സ് ഉച്ചകോടി ഇതിനോടകം ജില്ലയില്‍ പൂര്‍ത്തൂകരിച്ചു.

Advertisment

പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുവാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് സെല്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.

2idukku55

ജില്ലയിലെ 52 പഞ്ചായത്തുകളിലും 2 മുന്‍സിപ്പാലിറ്റികളിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് സമ്മിറ്റ് പൂര്‍ത്തിയാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, ഇടുക്കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. അംഗം അനസ്സ് ഇബ്രാഹിം, വിവിധ സ്‌പോര്‍ട്‌സ് സംഘടനകളുടെ ഭാരവാഹികളായ ആര്‍ ഈശ്വരന്‍, നിവാസ് എ.ജെ, എം.എസ് പവനന്‍, കെ.ശശിധരന്‍, ബേബി വര്‍ഗ്ഗീസ്, രാജേന്ദ്രന്‍ പി.കെ, രതീഷ് കുമാര്‍, റ്റി.എം ജോണ്‍, ഉഷാകുമാരി, െസെജു ചെറിയാന്‍, പി.ബി സബീഷ്, ഡെമിനിക്ക് പി.എസ്, ഫൈീഖ് പി.ഐ, പി.എ സലിംകുട്ടി, ഒ.എന്‍.രാജു,എന്‍ രവീന്ദ്രന്‍,എ.പി മുഹമ്മദ് ബഷിര്‍ കായികാദ്ധ്യാപകരായ വിനോസണ്‍ ജേക്കബ്ബ്, പി.ജെ സുരേന്ദ്രന്‍, നോബിള്‍ ജോസ്, ആല്‍വിന്‍ ജോസ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. 

11idukku55

കൂടാതെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് സമിറ്റിന്റെ ഭാഗമായ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി ൈഷന്‍ എന്‍.പി, ജില്ല സ്‌പോര്‍ട്‌സ് ഓഫീസര്‍ ദീപ്തി മരിയ ജോസ് തുടങ്ങിയവര്‍പങ്കെടുക്കും. കൂടയത്തൂര്‍ ,അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകള്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് അതിവിപുലമായി സംഘടിപ്പിച്ചു.

തൊടുപുഴ മുന്‍സിപ്പാലിറ്റി സ്‌പോര്‍ട്‌സ് സമ്മിറ്റ് ഡിസംബര്‍ 16 നും,ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഡിസംബര്‍ 18 നും, കാഞ്ചിയാര്‍,മണക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഡിസംബര്‍ 19 നും,ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് ഡിസംബര്‍ 20 നും സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുവാന്‍ നിശ്ചയിച്ചിട്ടുണ്ട്.

22idukku55

ജില്ലയിലെ  മറ്റു ഗ്രാമപഞ്ചായത്തുകള്‍ അതിവിപുലമായി ഗ്രാമപഞ്ചായത്ത് തല സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ തല സ്‌പോര്‍ട്‌സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു.

Advertisment