Advertisment

കോട്ടയത്ത് കരിങ്കല്ല് ഇറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയതായിരുന്നു ടിപ്പര്‍. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ് മാത്യു ടിപ്പറിനടിയില്‍ പെടുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
jose mathew

കോട്ടയം: കരിങ്കല്ല് ഇറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ട് കെട്ടിട ഉടമ മരിച്ചു. വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചന്‍ -64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ന്‌ കുറവിലങ്ങാട് - വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയതായിരുന്നു ടിപ്പര്‍. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ് മാത്യു ടിപ്പറിനടിയില്‍ പെടുകയായിരുന്നു. 

ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കല്‍, കുറവിലങ്ങാട്. മക്കള്‍: പ്രിയ (ന്യൂസിലാന്റ്), പ്രിന്‍സ് (എച്ച്.ഡി.എഫ്.സി, ഡല്‍ഹി). 

Advertisment