Advertisment

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

വൈകിട്ട് 4 മണിയോടെ കോട്ടയം കുറിച്ചി കുഞ്ഞൻകവലയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.  ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

New Update
accident1

കോട്ടയം: ബാര്‍ബര്‍ ഷോപ്പുടമ വാഹനാപകടത്തില്‍ മരിച്ചു.  കുറിച്ചി സചിവോത്തമപുരം സ്വദേശി അനിൽ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെ കോട്ടയം കുറിച്ചി കുഞ്ഞൻകവലയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

 ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ:  ബിന്ദു. മക്കൾ: ഗോപിക, അമൽ.

Advertisment