Advertisment

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു; ചിങ്ങവനം പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു; അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ ഇന്നു രാവിലെയാണ് മരിച്ചത്. സംസ്‌കാരം പിന്നീട് പള്ളം സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും

New Update
paul nedumparambil

കോട്ടയം:  എം.സി. റോഡില്‍ സിമന്റ് കവലയിലുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നെടുംപറമ്പില്‍ സി. പോളാ (പോളച്ചായന്‍, 78)ണു മരിച്ചത്. കോട്ടയത്തു നിന്നു പള്ളത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന പോളിനെ അജ്ഞാത വാഹനം ഇടിയ്ക്കുകയായിരുന്നു. ഹോണ്ടാ കാര്‍  ഷോറൂം മുന്‍പില്‍ വെച്ച് ആയിരുന്നു അപകടം.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ ഇന്നു രാവിലെയാണ് മരിച്ചത്. സംസ്‌കാരം പിന്നീട് പള്ളം സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. ചിങ്ങവനം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റ്ര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Advertisment