Advertisment

റബര്‍ മരം വെട്ടുന്നതിനിടെ മരം വലിച്ചു കെട്ടി നിര്‍ത്തിയ തെങ്ങ് മറിഞ്ഞ് വീണു മധ്യവയ്ക്കന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bijuUntitled99

കടുത്തുരുത്തി; റബര്‍ മരം വെട്ടുന്നതിനിടെ മരം വലിച്ചു കെട്ടി നിര്‍ത്തിയ തെങ്ങ് മറിഞ്ഞ് വീണു തടി കച്ചവടക്കാരനായ മധ്യവയ്ക്കന്‍ മരിച്ചു. മാന്‍വെട്ടം വളച്ചതിനകത്ത് ബിജു ജോര്‍ജ് (52) ആണ് മരിച്ചത്.

Advertisment

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കാണക്കാരി കല്ലമ്പാറയിലാണ് അപകടം. വെട്ടുന്നതിനായി തോട്ടത്തിലെ ചാഞ്ഞുനിന്ന ഒരു റബര്‍ മരം സമീപത്തെ തെങ്ങില്‍ കൂട്ടി വലിച്ചു വണ്ടിയില്‍ കെട്ടി നിര്‍ത്തിയിരുന്നു. ഭാരം വന്നതോടെ ചുവട് ദ്രവിച്ചു നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

തൊഴിലാളികള്‍ക്ക് നിര്‍ദേശം കൊടുക്കുകയായിരുന്ന ബിജു തെങ്ങ് വീഴുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിച്ചെങ്കിലും കുറ്റിയില്‍ തട്ടി വീഴുകയായിരുന്നു. ഇദേഹത്തിന്റെ മുകളിലേയ്ക്കാണ് തെങ്ങ് വന്ന് വീണത്.

തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ ബിജുവിനെ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെയെത്തും മുമ്പേ മരിച്ചു.

സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30ന് മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ ജോമോള്‍ മാന്‍വെട്ടം ചിങ്ങോനംകാലായില്‍ കുടുംബാംഗം. മക്കള്‍ - ബിന്റാ, ബെറ്റ്‌സി.

Advertisment