Advertisment

വിദേശ മദ്യം നൽകിയില്ല: ഷോപ്പ് മാനേജരുടെ കാർ ചില്ലുകൾ തകർത്തു

മാറ്റി സ്ഥാപിച്ച ഉഴവൂരിലെ വിദേശ മദ്യ ഷോപ്പിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ ആവശ്യമായ ക്രമീകരണങ്ങൾ എക്സൈസ് വകുപ്പ് ഒരുക്കുവാൻ കാലതാമസം നേരിടുകയാണ് എന്നുള്ള ആക്ഷേപം ശക്തമാണ്.

New Update
car Untitled4.jpg

ഉഴവുർ: വിദേശ മദ്യ ഷോപ്പ് അടച്ചതിന് ശേഷം മദ്യം ആവശ്യപ്പെട്ട് എത്തുകയും, ഷോപ്പ് അടച്ചതിന് ശേഷം മദ്യം നൽകാറില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ക്ഷുഭിതനായ ആൾ ഷോപ്പ് മാനേജർ കൃഷ്ണകുമാറിന്റെ കാർ ചില്ലുകൾ തകർത്തു.

Advertisment

ഉഴവൂരിലെ വിദേശ മദ്യ ഷോപ്പിലാണ് സംഭവം. ഇന്നലെ രാത്രി 9.15നാണ് സംഭവം. സംഭവം ഉടൻ തന്നെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നും, ഓൺലൈൻ മുഖേന പരാതി നൽകിയിരുന്നു എന്ന് ഷോപ്പ് മാനേജർ കൃഷ്ണകുമാർ പറഞ്ഞു.

മാറ്റി സ്ഥാപിച്ച ഉഴവൂരിലെ വിദേശ മദ്യ ഷോപ്പിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ ആവശ്യമായ ക്രമീകരണങ്ങൾ എക്സൈസ് വകുപ്പ് ഒരുക്കുവാൻ കാലതാമസം നേരിടുകയാണ് എന്നുള്ള ആക്ഷേപം ശക്തമാണ്.

കൗണ്ടർ ഉൾപ്പെടെ സുരക്ഷിതമല്ല. അക്രമിക്ക് വേണ്ടി കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment