Advertisment

പ്രചാരണത്തിലെ ആവേശം പെട്ടിയില്‍ വീഴുമോ? സ്ഥാനാര്‍ഥികള്‍ക്ക് ഇന്നു വോട്ടു പരീക്ഷ

കോട്ടയം മണ്ഡലത്തില്‍  12,54,823 വോട്ടര്‍മാരാണ് ഇന്നു വിധി നിര്‍ണയത്തിനായി പോളിങ്് ബൂത്തിലേക്ക് എത്തും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.

New Update
ereUntitledere.jpg

കോട്ടയം: പ്രചാരണത്തിലെ ആവേശം പെട്ടിയില്‍ വീഴുമോ, സ്ഥാനാര്‍ഥികള്‍ക്ക് ഇന്നു വോട്ടു പരീക്ഷ. ഇന്നു രാവിലെ ഏഴു മുതല്‍ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടിങ് രേഖപ്പെടുത്താന്‍ കഴിയുക. 14 സ്ഥാനാര്‍ഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.

Advertisment

കോട്ടയം മണ്ഡലത്തില്‍  12,54,823 വോട്ടര്‍മാരാണ് ഇന്നു വിധി നിര്‍ണയത്തിനായി പോളിങ്് ബൂത്തിലേക്ക് എത്തും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. 1198 ബൂത്തുകളാണു ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുള്‍പ്പെടെ ജില്ലയില്‍ 1564 പോളിങ് ബൂത്തുകളുണ്ട്. ഇതില്‍ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചു മുതല്‍ കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ പോളിങ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കും.

ആകെയുള്ള  വോട്ടര്‍മാരില്‍ 6,47,306 സ്ത്രീകളും 6,07,502 പുരുഷന്‍മാരും 15 ട്രാന്‍സ്‌ജെന്‍ഡറുമാണ്.. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര്‍ 48.41 ശതമാനവും. മണ്ഡലത്തില്‍ 1198 പോളിങ്  സ്‌റ്റേഷനുകളാണുള്ളത്.

ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 3762 പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 159 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

ക്രിട്ടിക്കല്‍ പോളിങ് സ്‌റ്റേഷനുകളില്‍ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്.

പോളിങ്ങ് സാമഗ്രികള്‍ കൊണ്ടുപോയതിനും തിരികെ കൊണ്ടു വരുന്നതിനുമായി  571  വാഹനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ 81 ബൂത്തുകള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലും ഒന്‍പതു വീതം ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുക.



പോളിങ് സ്‌റ്റേഷനുകള്‍ ഇങ്ങനെ

പാലാ- 176    

കടുത്തുരുത്തി-179    

വൈക്കം-159        

ഏറ്റുമാനൂര്‍-165

കോട്ടയം-171    

പുതുപ്പള്ളി-182       

പിറവം-166

ചങ്ങനാശേരി (മാവേലിക്കര ലോക്‌സഭ മണ്ഡലം)-172

കാഞ്ഞിരപ്പള്ളി (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-181

പൂഞ്ഞാര്‍ (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-179

 ശ്രദ്ധിക്കണേ ഇക്കാര്യങ്ങള്‍

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.

0 ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

0 ആധാര്‍ കാര്‍ഡ്

0 മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്

0 ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്

0 തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്

0 ഡ്രൈവിങ് ലൈസന്‍സ്

0 പാന്‍കാര്‍ഡ്

0 ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴില്‍(എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍.ജി.ഐ.) നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്

0 ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

0 ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ

0 കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്

0 എം.പി/എം.എല്‍.എ/എം.എല്‍.സി. എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

0 ഭാരതസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്

Advertisment