Advertisment

വാക്കുതര്‍ക്കത്തിന് പിന്നാലെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കോട്ടയത്ത് യുവാവ് അറസ്റ്റില്‍

 ഭാര്യയുമായി കുടുംബപ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

New Update
binoob thomas

കോട്ടയം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കുറവിലങ്ങാടാണ് സംഭവം നടന്നത്. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസാണ് പിടിയിലായത്.

 കഴിഞ്ഞ ദിവസം ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവിടെവച്ച്  ഭാര്യയുമായി കുടുംബപ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യാമാതാവിന് പരിക്കേറ്റു. തുടര്‍ന്ന് അവിടെ നിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

 

Advertisment