Advertisment

ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് ചിങ്ങവനം പോലീസ്. റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്നും പരാതിയില്‍. ഡ്രൈവര്‍ തന്നെയാണ് അക്രമിച്ചന്ന് എന്നാരോപിച്ചു കെ.സി ജോസഫിന്റെ മകന്‍ രഞ്ജു ജോസഫും പരാതി നല്‍കി.

New Update
1200-675-21231569-thumbnail-16x9-kc-joseph.webp

കോട്ടയം: ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് ചിങ്ങവനം പോലീസ്.  കെ.സി ജോസഫിന്റെ മകന്‍ രഞ്ജു ജോസഫിനെതിരെയാണു പോലീസ് കേസെടുത്തത്. കെ.സി ജോസഫിന്റെ ഡ്രൈവര്‍ ഗാന്ധിനഗര്‍ സ്വദേശി സിനുവിന്റെ പരാതിയിലാണ് നടപടി. അതേസമയം ഡ്രൈവര്‍ അക്രമിച്ചു എന്നാരോപിച്ചു രഞ്ജു ജോസഫും പരാതിയുമായി രംഗത്തെത്തി.

Advertisment

രണ്ടു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ കെ.സി ജോസഫിനെ എത്തിക്കാന്‍ സിനു പോയിരുന്നു. അവിടെ നിന്ന് അതിവേഗം മടങ്ങിയെത്തണമെന്ന് രഞ്ജു ജോസഫ് ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതായി സിനു പറയുന്നു. എന്നാല്‍, എ.സി റോഡില്‍ ഗതാഗതക്കുരുക്കായതിനെ തുടര്‍ന്നു സിനു എത്താന്‍ വൈകി. ഇതിനിടെ എം.സി റോഡില്‍ മണിപ്പുഴ ഭാഗത്ത് വച്ച് ഇന്നോവയിലെത്തിയ രഞ്ജു ജോസഫ് വാഹനം തടഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് സിനു പരാതിയില്‍ പറയുന്നു.

തുടര്‍ന്നു സിനു ആദ്യം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയും പിന്നാലെ ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ആയിരുന്നു. സിനുവിന്റെ മൊഴിയെടുത്ത ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ തന്നെ സിനു മര്‍ദിച്ചതായി കാട്ടി രഞ്ജുവും ചികിത്സ തേടി. ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് എത്താന്‍ പതിവില്‍ കൂടുതല്‍ സമയം എടുത്ത സിനുവിനെ ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നാണു രഞ്ജുവിന്റെ വാദം. രാത്രി 9.30 ന് കെ.സി ജോസഫിനെ ആലപ്പുഴയില്‍ നിന്നു ട്രെയിന്‍ കയറ്റി വിട്ടു.

 എന്നാല്‍, 12 മണിയായിട്ടും തിരികെ വീട്ടിലേക്ക് വണ്ടിയുമായി സിനു എത്തിയില്ല. തുടര്‍ന്ന്, തന്റെ വീട്ടിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കാര്യം അന്വേഷിക്കാന്‍ പോയി. മണിപ്പുഴ ഭാഗത്ത് വച്ചു വാഹനം കണ്ടെത്തുകയും സിനുവിനോട് കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇതിനിടെ സിനു മോശമായി പെരുമാറിയെന്നും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്‌തെന്നും രഞ്ജു പറയുന്നു.മുന്‍പും വാഹനം ഓടിച്ചു സിനു അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നു രഞ്ജു ആരോപിച്ചു. ഇപ്പോള്‍ കേസ് നല്‍കിയത് മറ്റ് ലക്ഷ്യത്തോടെയാണോ എന്നു സംശയിക്കുന്നതായും രഞ്ജു ജോസഫ് പറഞ്ഞു. രഞ്ജുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment