Advertisment

വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം. ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലെ മൂന്ന് മുന്നണി സ്ഥാനാർഥികളും പങ്കെടുത്ത് ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയും. മഹാസംഗമം നടത്തുന്നത് വന്യമൃഗ ശല്യത്താൽ പകൽ പോലും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതോടെ

New Update
karshaka maha sangamam

കോട്ടയം: വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം നടത്തുന്നു. മലയോരമേഖലയിലും വനാതിർത്തിയിലും താമസിക്കുന്ന കർഷകർ നേരിടുന്ന വന്യജീവി ശല്യം, മരം മുറിക്കലും ആയി ബന്ധപ്പെട്ട വിഷയങ്ങൾ, പട്ടയസംബന്ധമായ പ്രതിസന്ധികൾ എന്നിവ മഹാ സംഗമത്തിൽ ചെയ്യപ്പെടും.

തുടർച്ചയായി വന്യജീവി ആക്രമണത്തിൽ മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയും കൃഷികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് പതിവാണ്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം മാറണം. ഈ ആവശ്യങ്ങൾക്കായാണ് കോരുത്തോട് എരുമേലി പെരുന്നാട്, പെരുവന്താനം, മുണ്ടക്കയം കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങൾ കോരുത്തോട് സെൻറ് ജോർജ് സ്റ്റേഡിയത്തിൽ ശനിയാഴ്‌ച വൈകിട്ട് 4.30ന് ഒത്തുകൂടുന്നത്.

നിയമനിർമ്മാണ സഭയിൽ ജനങ്ങളുടെ ദുരിത ജീവിതം എത്തിക്കുന്നതിനായി പാർലമെൻ്റിൽ മത്സരിക്കുന്ന സ്ഥാനാർഥികളുമായി സംവദിക്കും. ജനവാസ മേഖലയിൽ ജീവഭയം കൂടാതെ സഞ്ചരിക്കുന്നതിനും ഭീതി കൂടാതെ കൃഷി ചെയ്യുന്നതിനും സാധിക്കുന്ന വിധത്തിൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തു വരാൻ സാധിക്കാത്തതും, എന്നാൽ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന നടപടി ഉണ്ടാകുവാനുള്ള നിർദ്ദേശങ്ങൾ ഈ സംഗമത്തിൽ ഉണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു.

Advertisment