Advertisment

സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്നു കോട്ടയത്തെ യുഡിഎഫ് ക്യാമ്പ് അസ്വസ്ഥര്‍. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചു വോട്ടുതേടേണ്ട സമയം കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്കു മറുപടി പറയേണ്ട അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ഥിയുടെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലെ നേതാക്കളുടെ നിസഹകരണവും തലവേദന

ഇത്തരം വിഷയങ്ങളില്‍ പ്രതിരോധത്തിലേക്കു നീങ്ങിയതോടെ ജനകീയ വിഷയങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. അതിനിടെയാണ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷന് പരാതി പോയിരിക്കുന്നത്. 12 കോടി രൂപയുടെ ക്രമക്കേട് ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയെന്നാണ് പരാതിയിലെ ആരോപണം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
franaic george thiruvanchoor radhakrishnan monce joseph

കോട്ടയം: സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള തുടര്‍ച്ചായ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്നു കോട്ടയത്തെ യു.ഡി.എഫ് ക്യാമ്പ് അസ്വസ്ഥര്‍. ജനകീയ വിഷയങ്ങള്‍ ഉച്ചയിച്ചു വോട്ടുതേടേണ്ട സമയം കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കള്‍ക്കു മറുപടി പറയേണ്ട അവസ്ഥയിലാണു മുന്നണി നേതാക്കള്‍.

Advertisment

ഇത്തരം വിഷയങ്ങളില്‍ പ്രതിരോധത്തിലേക്കു നീങ്ങിയതോടെ ജനകീയ വിഷയങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. അതിനിടെയാണ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷന് പരാതി പോയിരിക്കുന്നത്. 12 കോടി രൂപയുടെ ക്രമക്കേട് ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയെന്നാണ് പരാതിയിലെ ആരോപണം.

മോന്‍സും അപുവും പാര്‍ട്ടി പിടിക്കുന്നു


കേരളാ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിന്റെ നിലപാടുകളെ മറികടന്നു പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതു മോന്‍സ് ജോസഫ് എം.എല്‍.എയും, അപു ജോസഫുമാണെന്നാണു പാര്‍ട്ടിവിട്ടു പുറത്തുവന്നവര്‍ പറയുന്നത്. ഇരുവരുടെയും നിലപാടുകളോട് വിയോജിപ്പുള്ള ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ട്.


പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിനൊപ്പം നിന്നവാരണ് ഇവരില്‍ പലരും. കേരളാ കോണ്‍ഗ്രസിലെ നിപാടുകളുടെ പേരില്‍ വൈസ് ചെയര്‍മാന്‍ വി.സി.ചാണ്ടിയാണു ഒടുവില്‍ രാജിവച്ചത്. പി.ജെ. ജോസഫിന്റെ മലബാര്‍ മേഖലയിലെ വിശ്വസ്തനായാണു ചാണ്ടി അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡന്റുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയും രാജിവെച്ചിരുന്നു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നിലപാടുകളിലും അവഗണനയിലും പ്രതിഷേധിച്ചു സജി മഞ്ഞക്കടമ്പന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചത് രണ്ടാഴ്ച മുന്‍പാണ്.

തുടര്‍ച്ചായി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് യു.ഡി.എഫിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇത് കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്തെ ബാധിക്കില്ലെന്ന വിലയിരുത്തലാണ് മുന്നണിക്കുള്ള തെങ്കിലും, തെരഞ്ഞെടുപ്പു കഴിഞ്ഞാലും യു.ഡി.എഫിലും കേരളാ കോണ്‍ഗ്രസിലും പ്രശ്‌നം നീറുമെന്ന് ഉറപ്പാണ്.


രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏതു രീതിയിലാകും ബാധിക്കുകയെന്ന സന്ദേഹവും നേതൃത്വത്തിനുണ്ട്. കോട്ടയത്ത് സ്ഥാനാര്‍ഥിക്കൊപ്പം തുറന്ന വാഹനത്തിലെ റോഡ് ഷോയില്‍ നിന്നു രാഹുല്‍ ഗാന്ധി ഒഴിവായത് വിവാദമായിരുന്നു. പിന്നീട് പൊതു യോഗത്തില്‍ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരു പോലും പറയാതെയുമാണു മടങ്ങിയത്.


വേദിയില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്‌നവും പറയാതെ രാഹുല്‍ പ്രസംഗിച്ചതു സ്ഥാനാര്‍ഥിയുടെ മുന്‍കാല ചരിത്രത്തിലുള്ള നീരസത്തോടെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ആളില്ലാതെ വന്നതിന്റെ പേരില്‍ യു.ഡി.എഫിലും തമ്മിലടി രൂക്ഷമാണ്. ഇതൊല്ലാം സ്ഥാനാര്‍ഥിയുടെ ജനപ്രതീക്കു കോട്ടം തട്ടുന്നതായിരുന്നു. ഇതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ വോട്ടിനെ ബാധിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

അതിനിടെയാണ് മകന്‍റെ പേരില്‍ മൗറീഷ്യസില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന ആരോപണവും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയും ഉയര്‍ന്നിരിക്കുന്നത്.

Advertisment