Advertisment

ചൂടും പോളയുമൊക്കെ ഉണ്ടായിട്ടും പടിഞ്ഞാറന്‍ മേഖലയില്‍ വോട്ടിങ് ശതമാനത്തില്‍ കുറവില്ല. ദുരിതം സഹിച്ചു തങ്ങള്‍ വോട്ടു ചെയ്യാനെത്തി, ഇനി ജയിക്കുന്നതാരായാലും തങ്ങള്‍ക്കൊരു ശാശ്വത പരിഹാരം വേണമെന്നു വോട്ടര്‍മാര്‍

New Update
pola in river

കോട്ടയം: ചൂടും പോളയുമൊക്കെ ഉണ്ടായിട്ടും പടിഞ്ഞാറന്‍ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ വോട്ടിങ് ശതമാനത്തില്‍ കുറവില്ല. കുമരകം തിരുവാര്‍പ്പ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ നിയോജക മണ്ഡല പരിധിയിലെ വോട്ടിങ് ശതമാനം 52 ശതമാനത്തിലേക്കെത്തി.

Advertisment

സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ആശങ്കയുള്ള പ്രദേശങ്ങളായിരുന്നു കുമരകം ഭാഗങ്ങളിലേത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ വേമ്പനാട്ടുകായലില്‍ നിന്നു പോള ആറുകളിലേക്കും ഒഴുകിയെത്തി പ്രദേശവാസികളുടെ യാത്രാമാര്‍ഗം വരെ തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പോള ശല്യത്ത തുടര്‍ന്നു കോടിമത ആലപ്പുഴ ബോട്ട് യാത്ര പോലും നിര്‍ത്തിവെക്കേണ്ടി വന്നതോടെ ജനജീവിതം സ്തംഭിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചു.

ഇതെല്ലാം സ്ഥാനാര്‍ഥികളുടെ ആശങ്കയ്ക്കു വഴിവെച്ചിരുന്നു. പല വോട്ടര്‍മാരും തങ്ങള്‍ വോട്ട് ചെയ്യില്ലെന്നു പരസ്യമായി പറയുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. എന്നാല്‍, വോട്ടെടുപ്പ് ദിവസം അല്‍പം പ്രയാസപ്പെട്ടിട്ടാണെങ്കിലും പോളയിലൂടെ യന്ത്രം ഘടിപ്പിച്ച വള്ളത്തില്‍ ആളുകള്‍ പോളിങ് ബൂത്തിലേക്ക്  വോട്ടു ചെയ്യാന്‍ എത്തുണ്ടായിരുന്നു.

പോള കാരണം തിരുവാര്‍പ്പ് പഞ്ചായത്തിലെ 13ാം വാര്‍ഡിലെ വോട്ടര്‍മാര്‍ക്കു യാത്ര ചെയ്യാന്‍ പോലുമാകാത്ത അവസ്ഥയും ഉണ്ടായിരുന്നു. മുപ്പതോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിത്തിലായത്. കാഞ്ഞിരം എസ്.എന്‍.ഡി.പി സ്‌കൂളാണു പോളിങ് സ്‌റ്റേഷന്‍. തിരുവാര്‍പ്പ് പഞ്ചായത്തിലെ മേക്കരിച്ചിറ, കരിന്നൂര്‍, 60ല്‍ ചിറ ഭാഗങ്ങളില്‍ പോള ഈ നിലയില്‍ തുടര്‍ന്നാല്‍ വോട്ടെടുപ്പിനു പോളിങ് സ്‌റ്റേഷനിലേക്ക് എത്തുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.

നിലവില്‍ നാട്ടുകാര്‍ ചേര്‍ന്നു വടംകെട്ടി അതില്‍ പിടിച്ച് കടത്തുവള്ളം തുഴഞ്ഞാണു ആറിന്റെ മറുകരെ എത്തുന്നത്. സാധാരണ നിലയില്‍ യന്ത്രം ഘടിപ്പിച്ച വള്ളത്തില്‍ മറുകരയില്‍ വരണമെങ്കില്‍ ഒരു മണിക്കൂറും സാധാരണ വള്ളത്തില്‍ ഒന്നര മണിക്കൂറും വേണം. പ്രതിഷേധമുണ്ടെങ്കിലും തങ്ങള്‍ വോട്ടു ചെയ്തു. ഇനി ജയിക്കുന്നതാരായാലും തങ്ങളുടെ ദുരിതത്തിനു പരിഹാരം കണ്ടെത്തണമെന്നാണു വോട്ടര്‍മാര്‍ പറയുന്നു.

പോള തിങ്ങിയതോടെ യാത്ര രണ്ടരമണിക്കൂര്‍ വേണ്ടി വരും. ആശുപത്രി ആവശ്യങ്ങള്‍ വരുന്നതാണു പ്രദേശവാസികളുടെ ഇപ്പോഴത്തെ ഭയം. ഇതിനെല്ലാം ജയിക്കുന്ന സ്ഥാനാര്‍ഥി പരിഹാരം കാണുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ.

Advertisment