Advertisment

ഹാഷീമും ഭാര്യ ഹബീബയും എവിടെ താഴത്തങ്ങാടി അറുപറയില്‍യില്‍നിന്ന് ദമ്പതികളെ കാണാതായിട്ട് ഇന്നു ഏഴു വര്‍ഷം, അന്വേഷണം ഇന്നും തുടങ്ങിയെടുത്തു തന്നെ

New Update
05289828-a080-4f07-8939-8e0694400ea6.jpeg

കോട്ടയം: താഴത്തങ്ങാടി അറുപറയില്‍യില്‍നിന്ന് ദമ്പതികളെ കാണാതായിട്ട് ഇന്നു  ഏഴുവര്‍ഷം. 2017 ഏപ്രില്‍ ആറിന് വൈകിട്ടാണു താഴത്തങ്ങാടി അറുപറയില്‍ ഒറ്റക്കണ്ടത്തില്‍ ഹാഷീം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. സംഭവം നടന്ന് ഏഴുവര്‍ഷം തികയുമ്പോഴും ഇവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, അടുത്തിടെ ഇവരെ കാണാനില്ലെന്ന് കാട്ടി വീണ്ടും മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

Advertisment

ഭക്ഷണം വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് 2017 ഏപ്രില്‍ ആറിന് വൈകിട്ട് ഹാഷീമും, ഭാര്യ ഹബീബയും വീട്ടില്‍നിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഹാഷിമിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. പുതിയതായി വാങ്ങിയ, രജിസ്‌ട്രേഷന്‍ നടത്താത്ത വാഗണ്‍ ആര്‍ കാറിലായിരുന്നു ഇവര്‍ വീട്ടില്‍നിന്ന് പോയത്. ഡ്രൈവിങ് ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവ കൊണ്ടുപോയിരുന്നില്ല.

വീടിന്‌സമീപത്തെ റോഡിലെ സി.സി ടി.വി കാമറയില്‍ നിന്ന് ഇവരുടെ ദൃശ്യം ലഭിച്ചെങ്കിലും പിന്നീട് എേങ്ങാട്ട് വാഹനം മറഞ്ഞുവെന്നതില്‍ സൂചനയൊന്നും പോലീസിന് ലഭിച്ചില്ല. അതിര്‍ത്തിയിലെയടക്കം നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും നിരാശയായിരുന്നു ഫലം.

ആദ്യഘട്ടത്തില്‍ വേമ്പനാട് കായല്‍, മീനച്ചിലാര്‍ തുടങ്ങി നിരവധി ജലാശയങ്ങളില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് തെരച്ചില്‍ നടത്തി. പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കൊക്കകളിലും കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലും ഉപയോഗശൂന്യമായ നിരവധി പാറക്കുളങ്ങളിലും പരിശോധനകള്‍ നടന്നു. ഏറ്റവുമൊടുവില്‍ കോട്ടയം മറിയപ്പള്ളിയിലെ മുട്ടം പാറക്കുളത്തിലും വ്യാപകതെരച്ചില്‍നടത്തി.

കേരളത്തിന് പുറത്തെ വിവിധ ദര്‍ഗകളിലും പ്രധാനനഗരങ്ങളിലും അന്വേഷണസംഘമെത്തി.

വാഹനം കണ്ടെത്താന്‍ മാരുതിയുടെ സഹായവും തേടി. വാഹനം എന്തെങ്കിലും സര്‍വീസ് സെന്ററുകളില്‍ എത്തിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രധാനനഗരങ്ങളിലടക്കം തിരിച്ചറിയല്‍ നോട്ടീസുകളും പതിച്ചിരുന്നു. എന്നാല്‍, ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Advertisment