Advertisment

ജ​ലാ​ശ​യ​ങ്ങ​ളി​ൽ പോ​ള​തി​ങ്ങി നി​റ​ഞ്ഞ​താേ​ടെ തൊഴിൽ ഇല്ലാതെ ഒരു കൂട്ടം ജനം ദുരിതത്തിൽ; മീൻ പിടിക്കാനോ കക്ക വാരാനോ പോകാൻ പറ്റാത്ത അവസ്ഥയിൽ മത്സ്യ തൊഴിലാളികൾ; ബുക്കിങ്ങ് ഇല്ലാതെ ഹൗസ് ബോട്ടുകളും

കാ​യ​ലി​നെ ആ​ശ്ര​യി​ച്ച് മ​ത്സ്യ​ബ​ന്ധ​നം പോ​ലു​ള്ള തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാണെന്നതാണ് വസ്തുത. പോള തിങ്ങി നിറഞ്ഞ തോടെ മീൻ പിടിക്കാനോ കക്കാ വാരാൻ പോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ ള്ളത്.

New Update
pola Untitled4.jpg

കു​മ​ര​കം: ജ​ലാ​ശ​യ​ങ്ങ​ളി​ൽ പോ​ള​തി​ങ്ങി നി​റ​ഞ്ഞ​താേ​ടെ തൊഴിൽ ഇല്ലാതെ ഒരു കൂട്ടം ജനം ദുരിതത്തിൽ.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യിൽ പ്രവർത്തിക്കുന്നവരും കാ​യ​ലി​ൽ പ​ണി​യെ​ടു​ക്കു​ന്ന മത്സ്യതൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി.

Advertisment

കാ​യ​ലി​നെ ആ​ശ്ര​യി​ച്ച് മ​ത്സ്യ​ബ​ന്ധ​നം പോ​ലു​ള്ള തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാണെന്നതാണ് വസ്തുത. പോള തിങ്ങി നിറഞ്ഞ തോടെ മീൻ പിടിക്കാനോ കക്കാ വാരാൻ പോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ ള്ളത്.

ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്കൊ​പ്പം ജ​ല​യാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ത​ട​സ​പ്പെ​ട്ട​തോ​ടെ വി​ദേ​ശ​സ​ഞ്ചാ​രി​ക​ളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ​സഞ്ചാരികളും ഇ​പ്പോ​ൾ കു​മ​ര​കം, അ​യ്മ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തു​ന്നി​ല്ല. പാേ​ള​യും കാ​യ​ൽ ടൂ​റി​സ​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​ഘാ​ത​മേല്പി​ച്ചു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ലി​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വേ​ണ്ട​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കൊ​ന്നും സാ​ധി​ക്കു​ന്നി​ല്ല.

 ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ ഇ​രി​പ്പൂ നെ​ൽ​കൃ​ഷി​ക്കാ​യി ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ർ​മി​ച്ച ബ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ച്ച് -15ന് ​തു​റ​ക്കാത്ത അവസ്ഥയുണ്ട്. ഏ​പ്രി​ൽ പ​കു​തി​യോ​ടെ ബ​ണ്ട് തു​റ​ക്കു​മ്പോ​ൾ വേ​ന​ൽ​മ​ഴ​യും തു​ട​ർ​ന്ന് വ​ർ​ഷ​കാ​ല​വും ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ കാ​ര്യ​മാ​യ തോ​തി​ൽ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി​ല്ല.

മ​ഴ പെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ പോ​ള അ​തി​വേ​ഗം വ​ള​രു​ക​യും ചെ​യ്യു​ക​യാ​ണ്. ഇ​തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പോ​ള​വാ​ര​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നാ​മ​മാ​ത്ര​മാ​യി വാ​രി​ച്ചും പോ​ളശ​ല്യം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് തെളിഞ്ഞതാണ്. പോ​ള​യെ ന​ശി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ മത്സ്യബന്ധന മേഖലയും കാ​യ​ൽ ടൂ​റി​സ​വും ത​ക​രു​ക​യും ​ചെ​യ്യും.

Advertisment