Advertisment

കീഴൂർ ഗവൺമെന്റ് എൽ പി സ്കൂളിന്റെ വാർഷികവും, രക്ഷകർത്തൃദിനവും, യാത്രയയപ്പ് സമ്മേളനവും നടന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
school Untitled99.jpg

കടുത്തുരുത്തി:100 വർഷം പഴക്കമുള്ള കീഴൂർ ഗവൺമെന്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടം പണിയുവാനുള്ള പ്രൊപ്പോസൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന് നൽകിയിട്ടുണ്ടെന്നും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും അഡ്വക്കേറ്റ് മോൻസ് ജോസഫ്  എംഎൽഎ പറഞ്ഞു.

Advertisment

കീഴൂർ ഗവൺമെന്റ്  എൽ പി  സ്കൂളിന്റെ  വാർഷികവും, രക്ഷകർത്തൃദിനവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി കെ വാസുദേവൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.റ്റി. അനിൽകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറിഉഷ കെ എസ്  വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

കുറവിലങ്ങാട് ഉപജില്ല ഓഫീസർ, ഡോക്ടർ കെ ആർ ബിന്ദുജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ടി എസ് ശരത്  ഉപഹാര സമർപ്പണവും, ഗ്രാമപഞ്ചായത്ത് മെമ്പർ  ജയമോൾ എന്റോവ്മെന്റ് വിതരണവും നടത്തി.

 കീഴൂർ ഡി ബി കോളേജ് പ്രിൻസിപ്പൽ  ഡോക്ടർ.കുസുമൻ, കുരുവിള ആഗസ്തി, ജോർജുകുട്ടി, മുൻ എച്ച് എം ഗീതമ്മ വിഎസ്,എസ് എം സി ചെയർമാൻ വിജയകുമാർ, പിടിഎ പ്രസിഡന്റ് വിജീഷ് കെ ആർ, വൈസ് പ്രസിഡന്റ്  ആര്യ മോൾ, എം പി ടിഎ. പ്രസിഡന്റ്  അമ്പിളി സുരേഷ്,  അധ്യാപികമാരായ സീന കെ വി, കൃഷ്ണകുമാരി, സ്കൂൾ ലീഡർ തീർത്ഥാശങ്കർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അധ്യാപിക സീന കെ വിക്ക് സ്കൂളിന്റെയും, പിടിഎ, സ്റ്റാഫ് അംഗങ്ങളുടെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

 വിവിധ കലാ,കായിക, മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയും, ഉന്നത വിജയം നേടിയ കുട്ടികളെയും യോഗത്തിൽ ആദരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും, കലാസന്ധ്യയും, മെഗാ തിരുവാതിരയും  അരങ്ങേറി. കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Advertisment