Advertisment

15 ഭിന്നശേഷിക്കാർക്കു കൂടി ജില്ലാ പഞ്ചായത്തിന്റെ സ്‌കൂട്ടറുകൾ

New Update
jillaUntitled31

കോട്ടയം: പതിനഞ്ചു ഭിന്നശേഷിക്കാർക്കുകൂടി ജില്ലാ പഞ്ചായത്തിന്റെ സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഈ സാമ്പത്തികവർഷത്തെ സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്‌കൂട്ടറുകൾ നൽകിയത്.

Advertisment

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. 15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി ചെലവഴിച്ചത്. 30 പേർക്ക് ആദ്യഘട്ടത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ നൽകിയിരുന്നു.

ഗ്രാമപഞ്ചായത്തുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് വാഹനം നൽകിയത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, ഹൈമി ബോബി, ജോസ്‌മോൻ മുണ്ടയ്ക്കൽ, പി.കെ. വൈശാഖ്, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി എന്നിവർ പങ്കെടുത്തു.

Advertisment