Advertisment

കോട്ടയത്ത് 2019 ൽ പി.സി തോമസിന് ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ തുഷാറിനു ലഭിച്ചില്ലെങ്കിൽ എസ്.എൻ.ഡി.പി യൂണിയനുകളിൽ വലിയ പൊട്ടിത്തെറികൾക്ക് ഇടയാക്കും; എസ്.എൻ.ഡി.പി വൈക്കം യൂണിയനെ ഒപ്പം നിർത്തി തുഷാർ നടത്തിയ നീക്കം ഫലം കാണുമോ? വൈക്കത്തെ ഉയർന്ന പോളിങ്ങിൽ കണ്ണുവെച്ച് മുന്നണികൾ

പരമ്പരാഗത എസ്.എൻ.ഡി.പി. വോട്ടുകൾ ഇടതുപാളയത്തിലാണു ലഭിക്കുന്നത്. ഇതിൽ കുറവു വന്നാൽ  യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലടക്കം പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെടുന്ന ഫ്രാൻസീസ് ജോർജിന് ആശ്വാസമാകും. 

New Update
thushar vellappally

വൈക്കം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ്ങ് നടന്ന വൈക്കത്തെ മനസ് ആർക്കൊപ്പം. വൈക്കത്തെ ഉയർന്ന പോളിങ് ശതമാനം മൂന്ന് മുന്നണികൾക്കും വലിയ ആശയാണ് നൽകുന്നത്.

Advertisment

 ഇടതിൻ്റെ ഉറച്ച കോട്ടയായ വൈക്കത്ത് ഇക്കുറി എൻ.ഡി.എ. മുന്നണി എസ് എൻ.ഡി.പി വൈക്കം യൂണിയനെ ഇറക്കി കളിച്ചത് ഫലം കാണുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പോളിങ്ങ് ഉയർന്നതിലും എൻ.ഡി.എ അവകാശവാദങ്ങളിലും യു.ഡി.എഫും സന്തോഷത്തിലാണ്.

പരമ്പരാഗത എസ്.എൻ.ഡി.പി. വോട്ടുകൾ ഇടതുപാളയത്തിലാണു ലഭിക്കുന്നത്. ഇതിൽ കുറവു വന്നാൽ  യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലടക്കം പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെടുന്ന ഫ്രാൻസീസ് ജോർജിന് ആശ്വാസമാകും. 

ഇത്തവണ എസ്.എൻ.ഡി പി വോട്ടുകൾ  എൻ.ഡി.എയ്ക്ക് ലഭിക്കുമെന്ന്  യു.ഡി.എഫും പറയുന്നു.

ചില എൽ.ഡി.എഫ്. നേതാക്കളും ഇക്കാര്യങ്ങൾ പറയാതെ പറയുന്നുണ്ടെന്നും യു.ഡി എഫ് ആരോപിക്കുന്നു. എസ്.എൻ.ഡി.പിയുടെ വേരോട്ട ഭൂമിയാണ് വൈക്കം.

ഇവിടെ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് കുറഞ്ഞാൽ വൈക്കം യൂണിയൻ ഭരിക്കുന്നവർക്ക് വലിയ മറുപടി നൽകേണ്ടി വരും. അതുകൊണ്ട് എല്ലാം മറന്നുള്ള പ്രവർത്തനമാണ് എസ്.എൻ.ഡി.പിയും നടത്തിയത്.

വികസന പ്രവർത്തനങ്ങളെല്ലാം മറന്ന് മറ്റു സമവാക്യങ്ങളാണു വൈക്കത്ത് ഇത്തവണ ചർച്ചയായത്‌.

എൽ.ഡി.എഫ്. തോമസ് ചാഴികാടൻ നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ അക്കമിട്ട് കളം നിറഞ്ഞപ്പോൾ പിണറായിയേയും നരേന്ദ്ര മോഡിയേയും കടന്നാകമിച്ചുള്ള പ്രചാരണ തന്ത്രമാണ് യു.ഡി.എഫ്. പയറ്റിയത്. 

എൻ.ഡി.എ. ആണെങ്കിൽ എസ്.എൻ.ഡി.പിയെ മുൻനിർത്തിയുള്ള കളികളാണു നടത്തിയത്. ബി.ഡി.ജെ.എസിനൊപ്പം ബി.ജെ.പിയും കളം നിറഞ്ഞെങ്കിലും യഥാർഥ ചിത്രം കാത്തിരുന്നു കാണണം. ഫ്രാൻസിസ് ജോർജിന് ചിഹ്‌നവും ഒരു പ്രശ്നമായി യുഡിഎഫ് കരുതുന്നു. പരമ്പരാഗതമായി കോൺഗ്രസിനു വോട്ട് ചെയ്യുന്നവർ ആദ്യം ഓർക്കുന്നത് കൈപ്പത്തിയെയാണ്.  പ്രത്യേകിച്ച് അത്തരം വയോധികർക്ക് ഓട്ടോറിക്ഷ ചിഹ്നം അത്ര പരിചയമല്ല.

ഒരു വയോധിക പറഞ്ഞത്, 'ചിഹ്നം തപ്പി ഞാൻ മടുത്തു. ഒടുവിൽ തോന്നിയതിന് കുത്തി' എന്നാണ്. ഇതുപോലുള്ള പ്രശ്‌നങ്ങൾ യു.ഡി.എഫിന് വെല്ലുവിളിയായേക്കുമെന്ന ആശങ്കയുണ്ട്.

വൈക്കത്തെ മിക്ക ബൂത്തുകളിലും ഇത്തവണ മൂന്നു മുന്നണികളും ഒരു പോലെ കളം നിറഞ്ഞ സാഹചര്യമായി രുന്നു. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം ഗുണമാകുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

കഴിഞ്ഞ തവണ പി.സി തോമസിന് ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ തുഷാറിനു ലഭിച്ചില്ലെങ്കിൽ അത് വലിയ പൊട്ടിത്തെറികൾക്ക് ഇടയാക്കിയേക്കും. എൻ.എസ്.എസ്. വോട്ടുകളും ഇവിടെ നിർണായമാകും.

Advertisment