Advertisment

'എനിക്ക് ആരോടും പിണക്കമില്ല, ഞാനൊരു സ്മോള്‍ ബോയ് അല്ലേ വിട്ടുകള' ; പി സി ജോര്‍ജുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

New Update
thushar vellappally-2

കോട്ടയം: പി സി ജോര്‍ജുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

Advertisment

പി സി ജോര്‍ജുമായുള്ള പിണക്കം മാറിയോ എന്ന ചോദ്യത്തിന്, 'തനിക്ക് ആരോടും പിണക്കമില്ല, താനൊരു സ്‌മോള്‍ ബോയ് അല്ലേ വിട്ടുകള' എന്നായിരുന്നു മറുപടി. 

പി സി ജോര്‍ജ് പ്രചാരണത്തിന് വരുമോ എന്നറിയില്ല, അത് പറയേണ്ടത് ബിജെപിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ സ്‌മോള്‍ ബോയ് എന്ന് പി സി ജോര്‍ജ് വിശേഷിപ്പിച്ചിരുന്നു. സ്‌മോള്‍ ബോയിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്.

Advertisment