Advertisment

പിണറായി വിജയന്റെ പരിഹാസങ്ങള്‍ ഏല്‍ക്കുന്നയാളല്ല ഇന്നത്തെ രാഹുല്‍ ഗാന്ധി; ബിജെപിയുടെ ഐടി സെല്ല് പോലും രാഹുലിനെതിരായ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ചു; അത്രത്തോളം ജന മനസ്സുകളില്‍ രാഹുല്‍ വളര്‍ന്നു കഴിഞ്ഞുവെന്ന് വി ടി ബല്‍റാം

പിണറായി വിജയന്‍ പറയുമ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത് 10 വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട് ; എ സമ്പത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി ബല്‍റാം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസങ്ങള്‍ ഏല്‍ക്കുന്നയാളല്ല ഇന്നത്തെ രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.

Advertisment

ബിജെപിയുടെ ഐടി സെല്ല് പോലും രാഹുലിനെതിരായ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ചു. അത്രത്തോളം ജനമനസ്സുകളില്‍ രാഹുല്‍ വളര്‍ന്നുകഴിഞ്ഞുവെന്നും വി ടി ബല്‍റാം പറഞ്ഞു.

'പിണറായിയുടെ പരിഹാസങ്ങള്‍ ഏല്‍ക്കുന്നയാളല്ല ഇന്നത്തെ രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഐടി സെല്ല് പോലും രാഹുലിനെതിരായ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി അതിനപ്പുറത്തേക്ക് ഇന്ത്യന്‍ ജനമനസ്സുകളില്‍ വളര്‍ന്നുകഴിഞ്ഞുവെന്നത് അവര്‍ അംഗീകരിക്കുന്നു.

 പിണറായി വിജയന്‍ പറയുമ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത് 10 വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ്. പത്ത് വര്‍ഷത്തിനിപ്പുറം എന്‍കെ പ്രേമചന്ദ്രന്റെ പേരിനൊപ്പമല്ല ആ വാക്ക് കൂട്ടി ഉപയോഗിക്കുന്നത് മറിച്ച് പിണറായി വിജയന്റെ പേരിനൊപ്പമാണ്. അത് മനസ്സിലാക്കി വെച്ചാല്‍ നല്ലതാണ്.'-വി ടി ബല്‍റാം പറഞ്ഞു.

Advertisment