Advertisment

ബിജെപി തകർന്ന് തരിപ്പണമാകും; എൽഡിഎഫും തകരും: ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പെന്ന് എ കെ ആന്റണി

അതെസമയം ഇടുക്കിയില്‍ പോളിംഗ് ഉദ്യോഗസ്ഥർ ഇരട്ട വോട്ട് പിടികൂടി. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ 57ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

New Update
antony Untiitled.jpg

തിരുവനന്തപുരം: ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പെന്ന് എ കെ ആന്റണി. കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്കെതിരെ അതിരൂക്ഷമായ ജനാരോഷമുണ്ട്. ആ കൊടുങ്കാറ്റിൽ ബിജെപി തകർന്ന് തരിപ്പണമാകും. എൽഡിഎഫും തകരും. യുഡിഎഫ് മുഴുവൻ സീറ്റിലും ജയിക്കും.

അതെസമയം ഇടുക്കിയില്‍ പോളിംഗ് ഉദ്യോഗസ്ഥർ ഇരട്ട വോട്ട് പിടികൂടി. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ 57ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

Advertisment