Advertisment

സംസ്ഥാനത്ത് ഒരു മണിക്കൂറിൽ 3.78 ശതമാനം പോളിങ്; പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം

കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
election Untitled4.jpg

തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള കേരളത്തിന്റെ വിധിയെഴുത്തിന്ന്. ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. 25231 ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി സജീവമായി. 2,77, 49,‌159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. വോട്ട‌ർമാരിൽ കൂടുതലും സ്ത്രീകളാണ്. 5,34,394 പേര്‍ കന്നിവോട്ടര്‍മാരാണ്.

പാലക്കാട് പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്.

ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ വോട്ട് രേഖപ്പെടുത്തി. ഉള്ളൂർ കൊട്ടാരം 163ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Advertisment