തിരുവനന്തപുരം: കാട്ടാക്കട നാരുവാമൂട് ഫർണിച്ചർ ഗോഡൗണിൽ വൻ തീ പിടുത്തം. അമ്മാനൂർകോണത്ത് റിട്ട എസ്ഐ വിജയൻ നടത്തുന്ന ഫർണിച്ചർ ഗോഡൗൺ ആണ് പൂർണമായും കത്തി നശിച്ചത്. സംഭവത്തിൽ ആളപായമില്ല.
നെയ്യാറ്റിൻകര കാട്ടാക്കട ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വീടിനോട് ചേർന്ന് ഏകദേശം ഒരേക്കർ സ്ഥലത്താണ് ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും ഉൾപ്പെടെയുള്ള തടി ഫർണിച്ചറുകൾ നിർമിക്കുന്ന ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു.