Advertisment

മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ

ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു​ ഗവർണറുട പരി​ഗണനയിൽ ഉണ്ടായിരുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
5789

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Advertisment

ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു​ ഗവർണറുട പരി​ഗണനയിൽ ഉണ്ടായിരുന്നത്.

വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദ​ഗതി ബില്ലിൽ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

Advertisment