Advertisment

ലോഡ് ഷെഡ്‌ഡിങ് ഉടനില്ല; അമിത ഉപയോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്; വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്ന് കെ കൃഷ്ണൻകുട്ടി

കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗത്തിന്റെ വർധനവും മന്ത്രി ചൂണ്ടി കാട്ടി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ കേരളത്തിലെ ഉപഭോഗം എത്തിയതായാണ് കണക്കുകൾ പറയുന്നത്.

New Update
krishnan kutti copy1.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.

Advertisment

'ലോഡ് ഷെഡ്‌ഡിങ് ഉടനില്ല എന്നും അമിത ഉപയോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്' എന്നും കെ കൃഷ്ണകുട്ടി പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗത്തിന്റെ വർധനവും മന്ത്രി ചൂണ്ടി കാട്ടി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ കേരളത്തിലെ ഉപഭോഗം എത്തിയതായാണ് കണക്കുകൾ പറയുന്നത്.

സംസ്ഥാനത്ത് തുടർന്നു കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Advertisment