Advertisment

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു; വൈദ്യുതി ഉപഭോഗം ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു; എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദി അറിയിച്ച് മന്ത്രി

വഴിവിളക്കുകൾ പകൽ സമയങ്ങളിലും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

New Update
K-Krishnankutty.jpg

തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിയന്ത്രണം കാരണം വൈദ്യുതി ഉപഭോഗം ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു.

എല്ലാവരും സ്വയം നിയന്ത്രിച്ചതിന് മന്ത്രി നന്ദി അറിയിച്ചു. സംസ്ഥാനത്ത് 20% വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രണം കൊണ്ടുവന്നാൽ പ്രതിസന്ധി മറികടക്കാൻ കഴിയും.