Advertisment

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്; പവന് 80 രൂപയുടെ വർദ്ധനവ്

 54,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6575 രൂപയും ആയിരുന്നു വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

New Update
Kerala Gold Price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 52680 രൂപയാണ് ഇന്നത്തെ വില. 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില.

Advertisment

 54,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6575 രൂപയും ആയിരുന്നു വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു.

Advertisment