Advertisment

കലിതുള്ളി 'കള്ളക്കടൽ'; കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യത; ഇന്ന് 11 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും  ഇതിൻ്റെ വേഗത സെക്കൻഡിൽ 10 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rain Untitled4.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

Advertisment

ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ പെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേങ്ങളിൽ ചൂടും വർദ്ധിയ്ക്കും. 

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും  ഇതിൻ്റെ വേഗത സെക്കൻഡിൽ 10 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

ഇന്ന്11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിലെ എല്ലാ ജില്ലകൾക്കും മഴ ലഭിയ്ക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment