Advertisment

അഞ്ച് ദിവസത്തേയ്ക്ക് തെക്കൻ കേരളത്തിൽ മഴ, വടക്ക് ചുട്ട് പൊള്ളും; മുന്നറിയിപ്പുമായി കേന്ദ്രം

അടുത്ത അഞ്ച് ദിവസത്തേയ്ക്ക് നേരിയതോ മിതമായതോ ആയ നിരക്കിൽ മഴ ലഭിയ്ക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് താപനില വീണ്ടും വർദ്ധിയ്ക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

New Update
Kerala Weather Updates

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും ചൂടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലാണ് മഴ ശക്തമാകുന്നത്.

Advertisment

അടുത്ത അഞ്ച് ദിവസത്തേയ്ക്ക് നേരിയതോ മിതമായതോ ആയ നിരക്കിൽ മഴ ലഭിയ്ക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് താപനില വീണ്ടും വർദ്ധിയ്ക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

തിരവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ 30 വരെ മഴ ലഭിയ്ക്കും. ഇതോടൊപ്പം 29, 30 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രത നിഡദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് തെക്കൻ കേരളത്തിൽ മഴ ലഭിയ്ക്കുമ്പോൾ വടക്ക് ചുട്ടുപൊള്ളുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സംസ്ഥാനത്തെ വിവധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 30 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും കൊല്ലം  ജില്ലയിൽ ഉയർന്ന താപനില 40°C വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ഉയരും. 

Advertisment