Advertisment

ചൂടിന് ശമനമില്ല: ഇന്ന് ഒരൊറ്റ ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ; സംസ്ഥാനത്ത് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ കേന്ദ്രം

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

New Update
Kerala Weather Updates

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചൂട് ഉയരുന്ന അതേ സാഹചര്യത്തിൽ തന്നെ മഴ മുന്നറിയിപ്പും കടൽക്ഷോഭ സാധ്യതകളും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. 

Advertisment

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

എന്നാൽ കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന മുന്നറിയിപ്പ് നേരത്തെ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂട് അൽപമെങ്കിലും കുറയാൻ കാരണണമാകുമെന്ന പ്രതീക്ഷയും ജനങ്ങൾക്കുണ്ട്.

എന്നാൽ പാലക്കാട് ചൂട് കൂടിയ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ പ്രൊഫഷണൽ കോളേജുകൾക്കും ജില്ല കളക്ടർ മെയ് രണ്ട് വരെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇവയ്ക്കൊപ്പം തന്നെ തീരദേശത്തുള്ളവർക്ക് കടൽക്ഷോഭ മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നൽകുന്നു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും  തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെയും വടക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Advertisment