Advertisment

20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷ; മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായി, ഇത്തവണ പുതിയ ചരിത്രം രചിക്കും; മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നു പറയാത്തത് ഭയം കൊണ്ടാണെന്ന് എം വി ഗോവിന്ദന്‍

മുസ്ലിം വിഭാഗത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയ ഭ്രാന്ത്. വര്‍ഗീയ കലാപത്തിനുള്ള അഹ്വാനമാണിത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷമാണ് വര്‍ഗീയത പറഞ്ഞുതുടങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
mc govindan 8Untitled.jpg

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായി. ഇത്തവണ പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല.

Advertisment

മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി പിന്നോട്ട് തള്ളപ്പെടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം വിഭാഗത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയ ഭ്രാന്ത്. വര്‍ഗീയ കലാപത്തിനുള്ള അഹ്വാനമാണിത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷമാണ് വര്‍ഗീയത പറഞ്ഞുതുടങ്ങിയത്. മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണ്. പണവും കോര്‍പ്പറേറ്റ് ശക്തികളുമാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യം ജയിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘത്തെ വാനോളം പുകഴ്ത്താനാണ് പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisment