Advertisment

ഇത് ഫ്രണ്ട്ലി മാച്ചാണോ? ദുർഭരണം അവസാനിക്കണം, ബിജെപിയെ തോൽപ്പിക്കണമെന്നേ കോൺഗ്രസ്സിനുള്ളു; മത്സരിക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയെന്ന് ശശി തരൂർ

ബിജെപിക്കെതിരെ ഒരു വാക്കും ഇടത് മുന്നണി പറയാറില്ല. താൻ നിരന്തരം ബി ജെ പിക്കെതിരെ പറയാറുണ്ട്. ബിജെപിയും ഇടത് മുന്നണിക്കെതിരെ ഒന്നും പറയാറില്ല. ഇത് ഫ്രണ്ട്ലി മാച്ചാണോയെന്നും തരൂർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sasi tharoor

തിരുവനന്തപുരം: മത്സരിക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയെന്ന് ശശി തരൂർ. ദുർഭരണം അവസാനിക്കണം. ബിജെപിയെ തോൽപ്പിക്കണമെന്നേ കോൺഗ്രസ്സിനുള്ളു.

ബിജെപിക്കെതിരെ ഒരു വാക്കും ഇടത് മുന്നണി പറയാറില്ല. താൻ നിരന്തരം ബി ജെ പിക്കെതിരെ പറയാറുണ്ട്. ബിജെപിയും ഇടത് മുന്നണിക്കെതിരെ ഒന്നും പറയാറില്ല. ഇത് ഫ്രണ്ട്ലി മാച്ചാണോയെന്നും തരൂർ ചോദിച്ചു.

കേരള കോൺഗ്രസ്സ് ചെയർമാൻ പിജെ ജോസഫ് പുറപ്പുഴ ഗവ. എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

Advertisment