Advertisment

കാണാനില്ലെന്ന് മക്കളുടെ പരാതി; അന്വേഷണത്തില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ ! സംഭവം വര്‍ക്കലയില്‍

സാമ്പത്തിക ബാദ്ധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sindhu varkala

തിരുവനന്തപുരം: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലകമൺ പുതുവൽ വീട്ടിൽ സിന്ധു (45) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 

Advertisment

സാമ്പത്തിക ബാദ്ധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. 

പിന്നാലെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന്റെ ഭർത്താവ് തുളസി ദാസ് വിദേശത്താണ് ജോലി ചെയ്യുന്നത്.  

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment