Advertisment

സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; സംഭവം തിരുവനന്തപുരത്ത്‌

നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു.  നെടുമങ്ങാട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

New Update
1do not cross

തിരുവനന്തപുരം: നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും.

ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു.  നെടുമങ്ങാട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയ്‌ക്കുളള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment