Advertisment

നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ കല്യാണത്തിന് വേണ്ടി തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല; ഗൃഹനാഥൻ ജീവനൊടുക്കി

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലായിരുന്നു തോമസ് പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

New Update
thomas Untitled096.jpg

തിരുവനന്തപുരം: നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് വിഷം കഴിച്ച് മരിച്ചത്.

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലായിരുന്നു തോമസ് പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

മകളുടെ കല്യാണത്തിന് വേണ്ടിയായിരുന്നു തോമസ് പണം തിരികെ ചോദിച്ചത്. ലഭിക്കാതെ വന്നതോടെ കഴിഞ്ഞ 19നാണ് തോമസ് വിഷം കഴിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Advertisment