Advertisment

രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂർക്കാവ് പര്യടനത്തിന് വൻ ജനപിന്തുണ

New Update
0e2670ca-92e0-400a-8c51-c189a2c480bc.jpeg

തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് ഇനി ഒമ്പത് നാൾ മാത്രം ബാക്കി നിൽക്കെ മണ്ഡല പര്യടനവും സ്വീകരണവും റോഡ് ഷോയുമായി തീപാറും പോരാട്ടത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വട്ടിയൂർകാവ് മണ്ഡലത്തിലെ പര്യടനം കുണ്ടമൺഭാഗം ദേവീ ക്ഷേത്രനടയിൽ നിന്നും ആരംഭിച്ചു. വൈകിട്ട് മൂന്നിന് ബി ജെപി  സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ: വി.ടി. രമ ഉദ്ഘാടനം ചെയ്ത വാഹന പര്യടന ജാഥ ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്.

Advertisment

കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർണ്ണായ പങ്ക് വഹിച്ച  മന്ത്രിയാണ് രാജീവ് ചന്ദ്രശേഖറെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ: വി.ടി.രമ പറഞ്ഞു. ആരോഗ്യ മേഖലയെ ലോകോത്തരമാക്കാൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന പ്രയ്ത്നം ശ്ലാഘനീയമാണ്.

15 വർഷമായി ഉറങ്ങുകയായിരുന്ന ഒരു എം.പിയും, വികസനത്തിനെതിരെ സമരം ചെയ്യുന്ന ഇടതുപക്ഷവുമാണ് തിരുവനന്തപുരത്ത് ഉള്ളത്. മാറ്റം ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം സുനിശ്ചിതമാണെന്ന് അവർ പറഞ്ഞു.39b86329-d3e2-4aa7-b367-c80a19baa9f4.jpeg

കുണ്ടമൺഭാഗം ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥക്ക് ക്ഷേത്രം പ്രസിഡൻ്റ് എം. ശ്രീകുമാർ, സെക്രട്ടറി ബി. യോഗേഷ് തുടങ്ങി ഭാരവാഹികൾ താമരഹാരം അണിയിച്ച് സ്വീകരിച്ചു. ചെണ്ടമേളത്തിൻ്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ആരംഭിച്ച പ്രചരണ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ കണ്ഠത്തിൽ നിന്നും ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യം ഉയർന്നു. വട്ടിയൂർകാവ് മണ്ഡലത്തിലെ വീഥികളിലൂടെ ആവേശം വിതറി സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ട് നീങ്ങി.

വലിയവിള , ഇലിപ്പോട് താണ്ടി പി.ടി.പി നഗറിലെത്തിയ സ്ഥാനാർത്ഥിക്ക് നാനോ ശില്പി രാജഗോപാൽ ചന്ദനഹാരം നൽകി. വേട്ടമുക്ക്, മരുതൻകുഴി ജംഗ്ഷനിലെത്തിയ സ്ഥാനാർത്ഥിക്ക് തട്ടുകടയിലെ ചായ കുടിക്കാൻ മോഹം. വിക്രമൻ നായരുടെ തട്ടുകടയിലെത്തിയ സ്ഥാനാർത്ഥിക്ക് നീട്ടിയടിച്ച സ്ട്രോങ് ചായ നൽകി. അപ്രതീക്ഷമായി സ്ഥാനാർത്ഥിയെ കണ്ട നാട്ടുകാർ  ചുറ്റം കൂടി പിന്നെ സെൽഫിക്കുള്ള തിരക്കായി. കൗൺസിലർമാരായ സുമിബാലു, പത്മലേഖ, ദേവിമ , മധുസുദനൻ നായർ, ഗിരികുമാർ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം അനുഗമിച്ചു. എസ് കെ ഹോസ്പിറ്റൽ, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, മുക്കോല, കാച്ചാണി, വാഴോട്ടുകോണം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പര്യടന ജാഥ വട്ടിയൂർക്കാവിൽ  സമാപിച്ചു.

Advertisment