Advertisment

കൊടും ചൂടിനിടെ കേരളത്തിൽ മഞ്ഞപ്പിത്തവും ചിക്കൻ പോക്സും പടരുന്നു. രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 1,181 പേ‌ർ. രോഗികളും മരണങ്ങളും കൂടുന്നു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസും വ്യാപകം. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻപോക്‌സ് ഗുരുതരമാവാം. ജ്യൂസിലും ശീതള പാനീയങ്ങളിലും കോമേഴ്‌സ്യൽ ഐസില്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

ചിക്കൻപോക്സ് ഒരു തവണ വന്നാൽ പിന്നീടുവരാൻ സാദ്ധ്യത കുറവാണെങ്കിലും കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻപോക്‌സ് വന്നാൽ ഗുരുതരമാകാം. വായുവിലൂടെയാണ് രോഗാണു പടരുന്നത്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്ന് മറ്റുള്ളവരിലേക്കും പകരും. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്.

New Update
temperature hike-3

തിരുവനന്തപുരം: അതിരൂക്ഷമായ വേനലിൽ വെന്തുകുകയാണ് കേരളം. ഇതിനിടയിലാണ് സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്നത്. മഞ്ഞപ്പിത്തവും ചിക്കൻപോക്‌സുമാണ് ശക്തിപ്രാപിക്കുന്നത്. രണ്ടാഴ്ചക്കിടെ 1,181 പേരാണ് രോഗബാധിതരായത്. 961 പേർക്ക് ചിക്കൻപോക്‌സും 220 പേർക്ക് വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തത്. ഈമാസം ഇതുവരെ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മൂന്ന് മരണങ്ങളുമുണ്ടായി. 814പേർ ഹെപ്പറ്റിസ് എ ലക്ഷണങ്ങളുമായി ചികിത്സതേടിയപ്പോൾ. ഇതിൽ രണ്ടുപേർ മരിച്ചു. 

Advertisment

കടുത്ത ചൂടാണ് ചിക്കൻപോക്സിന് കാരണം. വേനൽകാലത്തെ കുടിവെള്ള ക്ഷാമമാണ് മഞ്ഞപ്പിത്ത ഭീഷണി ഉയർത്തുന്നത്. മനുഷ്യവിസർജ്ജ്യം കലർന്ന ജലം ഉള്ളിലേക്ക് എത്തുന്നതാണ് മഞ്ഞപ്പിത്തത്തിന് (ഹെപ്പറ്റൈറ്റിസ് എ) കാരണം. സമാന  ലക്ഷണങ്ങളാണ് രണ്ട് രോഗങ്ങൾക്കും.


രണ്ട് രോഗങ്ങൾക്കുമെതിരേ ഏറെ കരുതൽ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞമാസവും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. 2620 പേർക്ക് ചിക്കൻപോക്‌സും 540 പേർക്ക് ഹെപ്പറ്റെറ്റിസ് എയും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളുണ്ടായി. 1663 പേർ ലക്ഷണങ്ങളുമായി ചികിത്സതേടിയപ്പോൾ 6 പേർ മരിച്ചു.

ചിക്കൻപോക്സ് ഒരു തവണ വന്നാൽ പിന്നീടുവരാൻ സാദ്ധ്യത കുറവാണെങ്കിലും കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻപോക്‌സ് വന്നാൽ ഗുരുതരമാകാം. വായുവിലൂടെയാണ് രോഗാണു പടരുന്നത്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്ന് മറ്റുള്ളവരിലേക്കും പകരും. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്.

മലിനമായ വെള്ളത്തിലൂടെയാണ് ഇത് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്.ചൂടുകൂടുന്നതിനനുസരിച്ച് കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാൻ തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും.


വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 27 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി ഛർദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ എന്നിങ്ങനെയാണ് ചിക്കൻപോക്‌സിന്റെ ലക്ഷണങ്ങൾ.


പനി, ഛർദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം, നടുവേദന എന്നിവയുണ്ടെങ്കിൽ  മഞ്ഞപ്പിത്തം സംശയിക്കാം. ചിക്കൻ പോക്‌സിന് അസൈക്ലൊവിർ എന്ന മരുന്ന് വളരെ ഫലപ്രദമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, മല മൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻ കരുതലുകൾ മഞ്ഞപ്പിത്തത്തിന് എതിരേ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.  


വിവാഹ സത്ക്കാര വേളകളിൽ നൽകുന്ന വെൽക്കം ഡ്രിങ്ക്, കടകളിൽ വിൽക്കുന്ന ശീതള പാനീയങ്ങൾ എന്നിവയിൽ കോമേഴ്‌സ്യൽ ഐസ് ഉപയോഗിക്കുന്നില്ല എന്നും, ശുദ്ധ ജലമാണ് ഉപയോഗിക്കുന്നത് എന്നും ഉറപ്പു വരുത്തണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

Advertisment