Advertisment

പൗരത്വ നിയമത്തിന് പിന്നാലെ ഏകീകൃത സിവിൽ കോഡും ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണ വിഷയമാകും. കേരളത്തിലെ ഇടത് - വലത് മുന്നണികളുടെ നീക്കം സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് പിന്നാലെ. ഏക സിവിൽ കോഡ് പ്രചരണ വിഷയമാക്കാനുളള എൽഡിഎഫ് - യുഡിഎഫ് തീരുമാനം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ച്. പൊതുയോഗങ്ങളിലും സ്ഥാനാർത്ഥി പര്യടനത്തിലും സിവിൽ കോഡ് കൂടി ഉന്നയിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ശ്രമം

ന്യൂന പക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന കേരളത്തിലെ ഇടത് മുന്നണിയും വലത് മുന്നണിയും ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനത്തെ മികച്ച രാഷ്ട്രീയാവസരമായി കണ്ട് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ബിജെപിയുടെ പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം.

New Update
caa1

തിരുവനന്തപുരം: സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ പൗരത്വ വിഷയവും ഏക സിവിൽ കോഡും വീണ്ടും സജീവ ചർച്ചയാകുന്നു. ഇന്നെല പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രികയിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഈ വിഷയങ്ങളെ വീണ്ടും പ്രചരണ മധ്യത്തിലെത്തിച്ചത്.

Advertisment

ന്യൂന പക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന കേരളത്തിലെ ഇടത് മുന്നണിയും വലത് മുന്നണിയും ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനത്തെ മികച്ച രാഷ്ട്രീയാവസരമായി കണ്ട് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ബിജെപിയുടെ പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം.


ഇതിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ആകുമെന്നാണ് ഇടത് വലത് മുന്നണികളുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിൽ പൗരത്വ ഭേദഗതി നിയമം സജീവ ചർച്ച ആയതിന് പിന്നാലെയാണ് ഏക സിവിൽ കോഡിനെ സംബന്ധിച്ച ചർച്ചകൾക്കും ചൂട് പിടിക്കുന്നത്. മൂന്നാം തവണയും ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന പ്രകടനപത്രിയിലെ വാഗ്ദാനമാണ് വിഷയം സജീവ ചർച്ചയാകുന്നതിലേക്ക് എത്തിച്ചത്.


പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് പോലെ ഏക സിവിൽ കോഡും നടപ്പാകുമെന്നായിരുന്നു പ്രകടന പത്രികയുടെ പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പൗരത്വ നിയമ ഭേദഗതി പോലെ കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ കാര്യമാണ് ഏകീകൃത സിവിൽ കോഡും. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇടത് വലത് മുന്നണികൾ സെമിനാറുകളും ഐക്യദാ‍ർ‍ഢ്യ റാലികളും സംഘടിപ്പിച്ച് അവരവരുടെ റോൾ ഭംഗിയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിൻെറ നടുക്ക് നിൽക്കുന്നതിനാൽ ഇത്തവണ അത്തരം പരിപാടികളിലേക്ക് കടക്കാൻ നിർവാഹമില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങളിലും പര്യടനങ്ങളിലുമടക്കം പ്രചാരണ രംഗത്ത് വിഷയം വോട്ടർമാരോട് നേരിട്ട് അവതരിപ്പിക്കാനാണ് എൽ.ഡി.എഫിൻെറയും യു.ഡി.എഫിൻെറയും നീക്കം.

ഏക സിവിൽ കോഡിനെതിരെ വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിച്ച കേരളത്തിൽ ഈ പ്രഖ്യാപനം രാഷ്ട്രീയ ആയുധമാക്കുന്നതിലൂടെ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ ആകുമെന്ന  വിലയിരുത്തലിലാണ് ഇരു മുന്നണികളുടെയും തീരുമാനം.


ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ജനങ്ങൾക്കെതിരാണ്.ഏക സിവിൽ കോഡിൻെറ പ്രത്യാഘാതങ്ങൾ ജനങ്ങളിലെത്തിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ബാധ്യതയാണ്. ആ ബാധ്യത തിരഞ്ഞെടുപ്പ് യോഗങ്ങളിലൂടെയും മറ്റും ജനങ്ങളിലെത്തിക്കുന്ന ദൗത്യം നിറവേറ്റുക തന്നെ ചെയ്യുമെന്ന് മുസ്ളീം ലീഗ് നേതാവും മലപ്പുറം ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.


പൗരത്വ നിയമഭേദഗതിയെ മുഖ്യ പ്രചരണ വിഷയമാക്കി മുന്നോട്ട് പോകുന്ന ഇടത് മുന്നണിയും ബി.ജെ.പിയുടെ പ്രകടന പത്രികയിലെ ഏക സിവിൽ കോഡ് വാഗ്ദാനത്തിന് എതിരെ ശക്തമായി രംഗത്തുണ്ട്. സംഘപരിവാർ അജണ്ടയിലേക്ക് രാജ്യത്തെ പൂർണമായി എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.അതുകൊണ്ടുതന്നെ ബി.ജെ.പിയെ ഏത് വിധേനയും അധികാരത്തിൽനിന്ന് താഴെയിറക്കാനുളള ആയുധമായി ഏക സിവിൽ കോഡിനെ ഉപയോഗിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള സി.പി.എം നേതാക്കളുടെ പ്രചരണ പരിപാടികളിൽ ഏക സിവിൽ കോഡിനെതിരെയും ശക്തമായ ശബ്ദം ഉയരും. രൂപീകരണകാലം മുതൽ പാർട്ടി പരിപാടിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ കക്ഷിയാണ് സി.പി.എം.എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെയാണ് സി.പി.എം സിവിൽ കോഡ് വിഷയത്തിൽ നിലപാട് മാറ്റി.


  

ഏക സിവിൽ കോ‍‍ഡ് നടപ്പിലാക്കുമെന്ന ബി.ജെ.പിയുടെ നയം പുരോഗമനപരമായ സാമൂഹിക വീക്ഷണമല്ല, മറിച്ച് സങ്കുചിത വർഗീയ അജണ്ടയാണെന്ന തിരിച്ചറിവിലാണ് സി.പി.എം നിലപാട് മാറ്റിയത്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ആർ.എസ്.എസ് അജണ്ട ഉയർത്തിപ്പിടിച്ചുളളതാണെന്നും സി.പി.എം വിമർശിക്കുന്നു.


അടുത്ത വർഷം ശതാബ്ദി ആഘോഷിക്കുന്ന ആർ.എസ്.എസ് കശ്മീരിൻെറ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പോലെ അഭിമാന പ്രശ്നമായി കാണുന്ന കാര്യമാണ് ഏക സിവിൽ കോഡ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സിവിൽ കോ‍ഡ് വാഗ്ദാനത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടാനാണ് സി.പി.എമ്മിൻെറയും ഇടത് മുന്നണിയുടെയും തീരുമാനം.

Advertisment