Advertisment

15 ദിവസത്തെ പരിശോധനയിൽ പിടിയിലായത് മദ്യപിച്ച് ഡ്യൂട്ടിയെടുത്ത 100 കെഎസ്ആർടിസി ജീവനക്കാർ. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന് മാനേജ്മെന്റ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കാലത്ത് മിന്നൽ പ്രഹരവുമായി മന്ത്രി ഗണേഷ്

കെഎസ്ആർടിസി വിജിലൻസ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് 100 ജീവനക്കാർക്കെതിരേ നടപടിയെടുത്തത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച്  ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. മദ്യപിച്ചെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലിക്കാരെ പിരിച്ചുവിട്ടു. 

New Update
kb ganesh kumar in action

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിന് കെഎസ്ആർടിസിയിലെ 100 ജീവനക്കാർക്കെതിരേ നടപടിയെടുത്ത് മന്ത്രി ഗണേഷ് കുമാറിന്റെ മിന്നൽ പ്രഹരം. തിരഞ്ഞെടുപ്പ് കാലത്ത് യൂണിയനുകൾ ഉടക്കില്ലെന്ന് കണ്ടതോടെയാണ് ഗണേഷ് തിരിച്ചടിച്ചത്.

Advertisment

കെഎസ്ആർടിസി വിജിലൻസ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് 100 ജീവനക്കാർക്കെതിരേ നടപടിയെടുത്തത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച്  ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. മദ്യപിച്ചെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലിക്കാരെ പിരിച്ചുവിട്ടു. 


കെഎസ്ആർടിസി എംഡിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ 15 വരെ കെഎസ്ആർടിസി വിജിലന്റ്സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ  പ്രോഗ്രാമിലൂടെ കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമായി 100 കേസുകൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത കേസുകളിൽ കർശന നടപടികളുമായി മുന്നോട്ടുപോകുന്നു.


60 യൂണിറ്റുകളിലായി 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദലി മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർ, 9 ബദലി കണ്ടക്ടർ,1 സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർ, 10 ബദലി ഡ്രൈവർ, 5 സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി വിജിലൻസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും  സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട ഒരു തൊഴിൽ മേഖലയാണ് ഗതാഗത മേഖല. അറിഞ്ഞും അറിയാതെയും ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയിട്ടുള്ളത്.  


കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ വിഭാഗം ജീവനക്കാർ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവർത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നൽകുവാനാകില്ല.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Advertisment