Advertisment

ഉയരുന്ന പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിൽ രാഷ്ട്രീയ കേരളം. പോളിംഗ് ഉയരുന്നത് തങ്ങൾക്ക് അനുകൂലമെന്ന് മുന്നണികൾ. പോളിംഗ് ശതമാനം ഉയരുന്നത് ഒരു മുന്നണിക്ക് മാത്രം അനുകൂലമായ തരംഗമായി പ്രവചിക്കാനാവില്ലെന്ന് വിലയിരുത്തൽ. ഇത്തവണ നിശബ്ദ തരംഗമോ ? അടിയൊഴുക്കുകൾ ആരെ തുണയ്ക്കും ? ജനം മത്സരിച്ച് വോട്ടുചെയ്യാനെത്തിയത് തരംഗത്തിന്റെ സൂചനയോ

2019ൽ 77.84ശതമാനമായിരുന്നു പോളിംഗ്. അന്ന് ഉയർന്ന പോളിംഗ് തുണച്ചത് യു.ഡി.എഫിനെയാണ്. ആലപ്പുഴ ഒഴികെയുള്ള സീറ്റുകൾ യു.ഡി.എഫ് തൂത്തുവാരി. ഇത്തവണ ഉയർന്ന പോളിംഗ് ആരെ തുണയ്ക്കും എന്നത് ആകാംക്ഷയോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പോളിംഗിലെ വർദ്ധന തുണയാകുമെന്ന പ്രതീക്ഷ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ ഒരുപോലെ പ്രകടിപ്പിക്കുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
party flags

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിലേക്കാണ് ഇത്തവണത്തെ ജനവിധിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിയായപ്പോൾ തന്നെ പോളിംഗ് അമ്പത് ശതമാനം കടന്നു.

Advertisment

2019ൽ 77.84ശതമാനമായിരുന്നു പോളിംഗ്. അന്ന് ഉയർന്ന പോളിംഗ് തുണച്ചത് യു.ഡി.എഫിനെയാണ്. ആലപ്പുഴ ഒഴികെയുള്ള സീറ്റുകൾ യു.ഡി.എഫ് തൂത്തുവാരി. ഇത്തവണ ഉയർന്ന പോളിംഗ് ആരെ തുണയ്ക്കും എന്നത് ആകാംക്ഷയോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പോളിംഗിലെ വർദ്ധന തുണയാകുമെന്ന പ്രതീക്ഷ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ ഒരുപോലെ പ്രകടിപ്പിക്കുന്നു.


കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരായ ജനവികാരവും മതേതര സർക്കാർ കേന്ദ്രത്തിൽ വരണമെന്ന ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനവുമായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എൽ.ഡി.എഫിന് ചരിത്ര വിജയം നൽകുന്നതിന്റെ തരംഗമുണ്ടെന്ന് സി.പി.എം അവകാശപ്പെടുന്നു.


തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂ‌ർ തുടങ്ങി ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ സസ്പെൻസ് തുടരുകയാണ്. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളിൽ മുന്നിലാണ് തിരുവനന്തപുരവും തൃശൂരും. കേരളത്തിലെ പ്രബുദ്ധവോട്ടർമാരും മോദിക്കൊപ്പം ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരുന്നതാണ് ഉയർന്ന പോളിംഗ് ശതമാനം നൽകുന്ന സൂചനയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുമ്പ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1989ലാണ്. 79.30ശതമാനമാണ് അക്കുറി പോളിംഗ്. അന്ന് 20ൽ 17 സീറ്റുകൾ നേടിയത് യു.ഡി.എഫായിരുന്നു. മൂന്ന് എൽ.ഡി.എഫും. 2014ൽ വടകര മണ്ഡലത്തിലായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ് (81.45). ഏറ്റവും കുറവ് പത്തനംതിട്ടയിലും (66.02).


2019ൽ ഇടത് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും ആറു സീറ്റുകൾ ഉറപ്പെന്നായിരുന്നു സി.പി.എം വിലയിരുത്ത‌ൽ. 18 സീറ്റ് വരെ ലഭിക്കാൻ സാദ്ധ്യതയുള്ളതായും വിലയിരുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 18 സീറ്റ് വരെ നേടുമെന്ന് പ്രസ്‌താവിച്ചിരുന്നു.


കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളാണ് സി.പി.എം ഉറപ്പിക്കുന്നത്. പത്തനംതിട്ടയിലും ചാലക്കുടിയിലും കൊല്ലത്തും കോഴിക്കോടും അവസാനഘട്ടമെത്തിയപ്പോഴേക്കും നല്ല പോരാട്ടം കാഴ്ചവയ്‌ക്കാനായെന്നും വിലയിരുത്തി. എന്നാൽ നേട്ടം ആലപ്പുഴയിൽ മാത്രം ഒതുങ്ങിപ്പോയി.


പതിമൂന്ന് മുതൽ 17, 19 സീറ്റിൽ വരെ ജയിക്കുമെന്നാണ് യു.ഡി.എഫ് 2019ൽ വിലയിരുത്തിയത്. 19 സീറ്റ് നേടിയതോടെ ആ വിലയിരുത്തൽ യാഥാർത്ഥ്യമായി മാറി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ സൃഷ്‌ടിച്ച റെക്കോർഡ് പോളിംഗും സ്ത്രീവോട്ടർമാരുടെ വർദ്ധിച്ച പങ്കാളിത്തവും ശബരിമല പ്രക്ഷോഭം, അക്രമരാഷ്ട്രീയം തുടങ്ങിയവയാണ് അന്ന് യു.ഡി.എഫിനെ തുണച്ചത്.


ഇത്തവണ ന്യൂനപക്ഷകേന്ദ്രീകരണം സമ്മതിക്കുന്നെങ്കിലും യു.ഡി.എഫിന് മാത്രമായി അനുകൂലമാകില്ലെന്നാണ് ഇടത് പ്രതീക്ഷ. സർക്കാരിന്റെ നേട്ടങ്ങൾ, ഉറച്ച രാഷ്ട്രീയവോട്ടുകൾ, ചിട്ടയായ പ്രചാരണം നൽകിയ മേൽക്കൈ എന്നിവയിലാണ് അവരുടെ പ്രതീക്ഷകൾ. പോളിംഗ് ശതമാനം ഉയർന്നത് ഒരു മുന്നണിക്ക് മാത്രം അനുകൂലമായ തരംഗമായി പ്രവചിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Advertisment