Advertisment

യുഡിഎഫ് തരംഗം ആഞ്ഞുവീശിയ 2019ൽ വലതു പക്ഷത്തേക്കെത്തിയത് 124 നിയമസഭാ മണ്ഡലങ്ങൾ. അന്ന് ഇടതിനൊപ്പം നിന്നത് 15 മണ്ഡലങ്ങൾ മാത്രം. ആറിടത്ത് രണ്ടാമതെത്തി ബിജെപിയും തരംഗമായി. ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. ജയം കൊതിച്ച് ബിജെപിയും. യുഡിഎഫ് തരംഗമെന്ന് ആവർത്തിച്ച് നേതാക്കൾ

മഞ്ചേശ്വരം, കാസർകോട്, തൃശൂർ, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാമതെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ട് നില ഗണ്യമായി കൂടിയപ്പോൾ ഇടതുമുന്നണി മിക്കയിടത്തും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലയേക്കാളും പിന്നിലേക്ക് തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം.

New Update
cpm congress bjp flags.

തിരുവനന്തപുരം: യു.ഡി.എഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞുവീശിയ 2019ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നത് 124 നിയമസഭാ മണ്ഡലങ്ങളായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഇടത് തരംഗം അന്ന് പഴങ്കഥയായിരുന്നു.  പതിനഞ്ച് മണ്ഡലങ്ങൾ മാത്രമാണ് 2019ൽ ഇടതിനൊപ്പം നിന്നത്. 2016ൽ താമര വിരിഞ്ഞ നേമം ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തി. ആറിടത്താണ് ബി.ജെ.പി 2019ൽ രണ്ടാം സ്ഥാനത്തെത്തിയത്.

Advertisment

മഞ്ചേശ്വരം, കാസർകോട്, തൃശൂർ, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാമതെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ട് നില ഗണ്യമായി കൂടിയപ്പോൾ ഇടതുമുന്നണി മിക്കയിടത്തും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലയേക്കാളും പിന്നിലേക്ക് തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം.


തരംഗത്തിൽ 19 മണ്ഡലങ്ങളും കൈവിട്ടപ്പോൾ മണ്ഡല പുനർവിഭജനത്തിന് ശേഷമുണ്ടായ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേടിയ ആലപ്പുഴ മണ്ഡലം കോൺഗ്രസിന് കൈവിടേണ്ടി വന്നു.


2019ൽ കാസർകോട് മണ്ഡലത്തിൽ നാല് നിയോജകമണ്ഡലങ്ങളിൽ മുന്നിലെത്തിയിട്ടും മഞ്ചേശ്വരത്തും കാസർകോട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് സതീശ് ചന്ദ്രന്റെ തോൽവി ഉറപ്പിച്ചത്. കണ്ണൂരിലാകട്ടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും മട്ടന്നൂരും ഒഴിച്ചെല്ലായിടത്തും യു.ഡി.എഫ് മുന്നിലെത്തി. ഇടത് കോട്ടയായ തളിപ്പറമ്പും ഇതിലുൾപ്പെടും. വടകര മണ്ഡലത്തിലും തലശ്ശേരി മാത്രമേ ഇടതിനൊപ്പം നിന്നുള്ളൂ.

വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, ചാലക്കുടി, തൃശൂർ, എറണാകുളം, ഇടുക്കി, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിൽ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരി. മന്ത്രിമാരുടെ മണ്ഡലങ്ങളടക്കം ഇതിലുൾപ്പെടും.


കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥിയായ എ. പ്രദീപ്കുമാർ എം.എൽ.എയെ അദ്ദേഹത്തിന്റെ സിറ്റിംഗ് അസംബ്ലി മണ്ഡലമായ കോഴിക്കോട് നോർത്തും ആലപ്പുഴയിൽ വിജയിച്ച ഇടതിലെ എ.എം. ആരിഫ് എം.എൽ.എയെ അദ്ദേഹത്തിന്റെ സിറ്റിംഗ് അസംബ്ലി മണ്ഡലമായ അരൂരും കൈവിട്ടുവെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്ത് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇടത് സ്ഥാനാർത്ഥി സി. ദിവാകരന്റെ സിറ്റിംഗ് അസംബ്ലി മണ്ഡലമായ നെടുമങ്ങാട്, ആറ്റിങ്ങലിലെ ഇടത് സ്ഥാനാർത്ഥി എ. സമ്പത്തിനെ തുണച്ചു.


എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. നാല് പതിറ്റാണ്ടിന് ശേഷം കേരളത്തിലെ മുന്നണി രാഷ്ട്രീയചരിത്രം തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുതരംഗം ആഞ്ഞുവീശി. 2016ൽ 91 സീറ്റുമായി അധികാരത്തിലെത്തിയ ഇടതുമുന്നണി അതുക്കും മേലെ 99 സീറ്റുകൾ നേടിയാണ് തുടർഭരണമുറപ്പാക്കിയത്.

2016ൽ നേടിയ 47 സീറ്റുകളിലേക്കെത്താൻ യു.ഡി.എഫിനായില്ല. നേമത്ത് തുറന്ന ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടി. പരമ്പരാഗത സീറ്റുകൾക്കപ്പുറത്തേക്ക് യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലേക്ക് പോലും കടന്നുകയറിയുള്ള ആധികാരികവിജയമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്.

2014 മുതൽ യു.ഡി.എഫിലേക്ക് ചേക്കേറിയ ആർ.എസ്.പിക്ക് തുടർച്ചയായി രണ്ടാമതും വട്ടപ്പൂജ്യമായി. യു.ഡി.എഫ് വിട്ട് ഇടതിലേക്ക് തിരിച്ചെത്തിയ എൽ.ജെ.ഡി പൂജ്യത്തിൽ നിന്ന് ഒന്നിലേക്കെത്തി.

Advertisment